CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 20 Minutes 48 Seconds Ago
Breaking Now

ഇറാനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് അനുമതി നല്‍കാതെ ട്രംപ് ; നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറക്കാന്‍ അമേരിക്കയുടെ ശ്രമം

പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് കരുതപ്പെടുന്നു.

ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തില്‍ താത്കാലിക വിരാമമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി 13 ദിവസം ആക്രമണം നടത്തിയ ശേഷം, കൂടുതല്‍ ആക്രമണങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച അനുമതി നല്‍കിയില്ലെന്ന് ഒരു മാധ്യമ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വിവരങ്ങള്‍ പുറത്തുവന്നു. പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് കരുതപ്പെടുന്നു.

ഇറാനുമായി നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസില്‍ ട്രംപ് വ്യക്തമാക്കി. ഇറാന്‍ കൂടുതല്‍ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും, കരാറിലെത്തുന്നതാണ് കൂടുതല്‍ ബുദ്ധിപരമായ തന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഒമാന്‍ സംഘം ടെഹ്‌റാനിലെത്തി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഈ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ഈ ആഴ്ച തന്നെ ഒരു കരാര്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.