CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 22 Seconds Ago
Breaking Now

മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഓണാഘോഷം സെപ്തംബര്‍ 12ന് ; ആഘോഷത്തിന്റെ ഭാഗമായി വിശിഷ്ട വ്യക്തികളെ ആദരിക്കുന്നു ; നിങ്ങള്‍ക്കും അര്‍ഹരായ വ്യക്തികളെയും സംഘടനകളെയും നാമനിര്‍ദ്ദേശം ചെയ്യാം

മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ പൊന്നോണം 2026 സെപ്റ്റംബര്‍ 12ന് ആഘോഷിക്കുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന വിശിഷ്ട വ്യക്തികളെയും സംഘടനകളെയും ആദരിക്കാനും എംഎയുകെ ഒരുങ്ങുകയാണ്.ബാര്‍ക്കിംഗിലെ ഈസ്റ്റ്ബറി സ്‌കൂളില്‍ നടക്കുന്ന 'പൊന്നോണം 2026'-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുരസ്‌കാരങ്ങളില്‍ നേതൃത്വം, ബിസിനസ്സ്, സന്നദ്ധസേവനം, കല-സാംസ്‌കാരികം, വിദ്യാഭ്യാസം, സാമൂഹിക സേവനം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങളാണ് ആദരിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളാവരെ വിക്രം ദൊരൈസ്വാമി, ഈസ്റ്റ് ഹാമില്‍ നിന്നുള്ള യുകെ പാര്‍ലമെന്റ് അംഗവും സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് ഡിസബിലിറ്റി സഹമന്ത്രിയുമായ സര്‍ സ്റ്റീഫന്‍ ടിംസ്, ലോക്സഭാംഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍, യുകെ പാര്‍ലമെന്റ് അംഗം ഉമ കുമാരന്‍ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലാണ് ആദരിച്ചത്. 2026-ലെ അവാര്‍ഡുകളും സമാനമായ നിലയിലുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ തന്നെയായിരിക്കും സമ്മാനിക്കുക.

അര്‍ഹരായ വ്യക്തികളെയും സംഘടനകളെയും നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.അന്തിമ പട്ടികയില്‍ ഇടംനേടിയവരെയായിരിക്കും ഓണാഘോഷ ചടങ്ങില്‍ ആദരിക്കുക.

നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്ത് 22 ആണ്. നോമിനേറ്റ് ചെയ്യാനായി awards.mauk.org സന്ദര്‍ശിക്കുക.

 




കൂടുതല്‍വാര്‍ത്തകള്‍.