CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 2 Seconds Ago
Breaking Now

ഇസ ലണ്ടന്‍' എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ഇവന്റ് സ്‌പോണ്‍സര്‍.....'തെരേസാസ് ലണ്ടന്‍' മെഗാ സ്‌പോണ്‍സര്‍....ആഗസ്റ്റ് 15 ന് റോഥര്‍ഹാം മാന്‍വേഴ്‌സില്‍....

യുക്മ സംഘടിപ്പിക്കുന്ന  എട്ടാമത് കേരളപൂരം വള്ളംകളി - 2026 ആഗസ്റ്റ് 15 ശനിയാഴ്ച ഷെഫീല്‍ഡിന് സമീപം റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ നടക്കുകയാണ്. ലോകപ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ ഏറ്റവും അഭിമാനമായ കേരളപൂരം വള്ളംകളിയും സാംസ്‌കാരിക പരിപാടികളും യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമ വേദിയാണ്. യുകെയിലെ മുന്‍നിര സൗത്ത് ഇന്ത്യന്‍ ഫാഷന്‍ ബ്രാന്‍ഡായ തെരേസാസ് ലണ്ടനും യുകെ ഫാഷന്‍ ഷോ രംഗത്തെ പകരം വയ്ക്കാനില്ലാത്ത നാമമായ മാണിക്കത്ത് ഇവന്റ്‌സും സംയുക്തമായി ആരംഭിക്കുന്ന പുതിയ സംരംഭമായ ഇസ ലണ്ടന്‍ (IZA London) ആണ് ഇവന്റ് സ്‌പോണ്‍സറായി യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. ഇസ ലണ്ടന്റെ മാതൃ കമ്പനിയായ തെരേസാസ് ലണ്ടന്‍ കേരളപൂരം വള്ളംകളി - 2026ന്റെ മെഗാ സ്‌പോണ്‍സറായിരിക്കും.

ഇന്ത്യയിലെ പ്രമുഖ ഡിസൈനര്‍മാരുടെ പ്രീമിയം എത്നിക് വസ്ത്രങ്ങള്‍, വ്യക്തിഗത സ്‌റ്റൈലിംഗ്, കസ്റ്റം ഡിസൈന്‍ സേവനങ്ങള്‍ എന്നിവയ്ക്കൊപ്പം, ഇസ ലണ്ടന്‍ സ്വന്തം കൈയ്യൊപ്പുമായി പ്രത്യേകം കളക്ഷനുകളും (IZA London Signature Collection) എന്ന പേരില്‍ സ്വന്തമായുള്ള ഹൈ-എന്‍ഡ് ഡിസൈനര്‍ വസ്ത്രങ്ങളുടെ എക്‌സ്‌ക്ലൂസീവ് ശേഖരവും അവതരിപ്പിക്കുന്ന യുകെയിലെ പുതിയ മള്‍ട്ടി-ഡിസൈനര്‍ ഫാഷന്‍ ഡെസ്റ്റിനേഷനാണ്. വിവാഹം ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷങ്ങള്‍ക്കും സമ്പൂര്‍ണ ഇവന്റ് സൊല്യൂഷനുകളും ഒരേ കുടക്കീഴില്‍ ഇവിടെ ലഭ്യമാണ്.

വിവാഹങ്ങള്‍ കൂടുതല്‍ മനോഹരവും ആകര്‍ഷകവും ആശങ്കരഹിതവുമാക്കുന്നതിനായി, വ്യക്തിഗത സ്‌റ്റൈലിംഗ്, കസ്റ്റം വസ്ത്രങ്ങള്‍, മേക്കപ്പ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, 4 i , ഇവന്റ് സ്‌റ്റൈലിംഗ് എന്നിവ ഉള്‍പ്പെടുന്ന Intimate Wedding സേവനങ്ങളും IZA London നല്‍കുന്നു. യുകെ മലയാളികളുടെ പുതുതലമുറയ്ക്ക് വിവാഹം, വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകളായ എന്‍ഗേജ്‌മെന്റ്, നിശ്ചയം, മധുരംവെപ്പ്, ഹല്‍ദി, സംഗീത് തുടങ്ങിയവ ഉള്‍പ്പടെയുള്ള വിവിധങ്ങളായ ആഘോഷ പരിപാടികള്‍ക്ക് അനുയോജ്യമായ ഡിസൈനര്‍ വസ്ത്രങ്ങള്‍ ഇസ ലണ്ടന്റെ വിപുലമായ സിഗ്‌നേച്ചര്‍ കളക്ഷന്‍ ശ്രേണിയില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. 

ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ അഭിരുചികള്‍ക്ക് അനുസൃതമായി പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാര്‍ രൂപകല്പന ചെയ്യുന്ന വസ്ത്രങ്ങള്‍ ഇസ ലണ്ടന്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ യുകെയിലെ വസ്ത്ര വ്യാപാര രംഗത്ത് തങ്ങളുടേതായ ഇടം കണ്ടെത്തിക്കഴിഞ്ഞ തെരേസാസ് ലണ്ടന്‍ ഫാഷന്‍ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് ഇസ ലണ്ടന് തുടക്കം കുറിച്ചിരിക്കുന്നത് .

കാണികളില്‍ ആവേശത്തിന്റെ തിരമാലകളുയര്‍ത്തുന്ന വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളും ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും ആഗസ്റ്റ് 15 ശനിയാഴ്ച മാന്‍വേഴ്‌സ് തടാകക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

 

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്

 

അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186

 

ജയകുമാര്‍ നായര്‍ - 07403223006

 

ഡിക്‌സ് ജോര്‍ജ്ജ് - 07403312250.

 

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

 

Manvers Lake,

Station Road,

Wath-Upon-Dearne,

Rotherham,

South Yorkshire.

S63 7DG.

 

 

 

കുര്യന്‍ ജോര്‍ജ്ജ് 

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍) 

 




കൂടുതല്‍വാര്‍ത്തകള്‍.