CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 54 Seconds Ago
Breaking Now

വിരാട് കോലിയുടെ വണ്‍8 ഷൂസ് ധരിച്ച് പാക് വനിതാ താരങ്ങള്‍; ഏഷ്യാ കപ്പില്‍ വൈറല്‍ ചര്‍ച്ച

പാകിസ്ഥാന്റെ ഇടംകൈയന്‍ സ്പിന്നര്‍ നഷ്‌റ സന്ധു, ബാറ്റര്‍ ഐമാന്‍ ഫാത്തിമ തുടങ്ങിയ താരങ്ങള്‍ വണ്‍8 ഷൂസ് ധരിച്ച ദൃശ്യങ്ങളാണ് വൈറലായത്.

വനിതാ ഏഷ്യാ കപ്പിനിടെ പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ധരിച്ച ഷൂസാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുമായി ബന്ധപ്പെട്ട 'വണ്‍8'  ബ്രാന്‍ഡിന്റെ ഷൂസ് ധരിച്ചാണ് പാക് താരങ്ങള്‍ മത്സരത്തിനിറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്റെ ഇടംകൈയന്‍ സ്പിന്നര്‍ നഷ്‌റ സന്ധു, ബാറ്റര്‍ ഐമാന്‍ ഫാത്തിമ തുടങ്ങിയ താരങ്ങള്‍ വണ്‍8 ഷൂസ് ധരിച്ച ദൃശ്യങ്ങളാണ് വൈറലായത്. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പുറത്തും ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട ഈ ബ്രാന്‍ഡ് ചര്‍ച്ചയായതോടെയാണ് ആരാധകരുടെ ശ്രദ്ധ ഇങ്ങോട്ടേക്ക് തിരിഞ്ഞത്.

വിരാട് കോലിയുമായി സഹസ്ഥാപക ബന്ധമുള്ള സ്‌പോര്‍ട്‌സ്വെയര്‍ ബ്രാന്‍ഡാണ് വണ്‍8. ഷൂസ്, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കായിക ഉല്‍പന്നങ്ങളാണ് ബ്രാന്‍ഡ് വിപണിയിലെത്തിക്കുന്നത്. ഏഷ്യാ കപ്പിനിടെ പാക് താരങ്ങള്‍ വണ്‍8 ഷൂസ് ധരിച്ചതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

അതേസമയം, ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ നഷ്‌റ സന്ധു തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ താരം പാകിസ്ഥാന്റെ 72 റണ്‍സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ വിജയത്തോടെ പാകിസ്ഥാന്‍ വനിതാ ഏഷ്യാ കപ്പിന്റെ സെമിഫൈനലിലും പ്രവേശിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.