CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 51 Minutes 46 Seconds Ago
Breaking Now

താളമുണരുന്നു... സ്വരമൊഴുകുന്നു ... കലയുടെ പൂക്കാലം വിരിയുന്നു... യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ കലാമേള രജിസ്‌ട്രേഷന്‍ തുടങ്ങി

കേരളത്തിന്റെ കലയും സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുകയും, യുകെയിലെ മലയാളി സമൂഹത്തിന്റെ കലാപ്രതിഭകള്‍ക്ക് വലിയൊരു വേദിയൊരുക്കുകയും ചെയ്യുന്ന യുക്മ കലാമേള മാമാങ്കത്തിന്, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ തയ്യാറെടുക്കുകയാണ്. ഒക്ടോബര്‍ മൂന്നിന്  റെയ്ലിയിലെ (rayleigh)  സൈ്വന്‍ പാര്‍ക്കു സ്‌കൂളില്‍ നടക്കുന്ന കളമേളയുടെ രെജിസ്‌ട്രേഷന്‍ ഇന്ന് സെപ്റ്റംബര്‍ 10ന് ആരംഭിക്കുകയാണ്. റീജിയണലിലെ വിവിധ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ കലാമേളയില്‍ പങ്കെടുക്കും. യുകെയിലെ ഏറ്റവും വലിയ റീജിയണലുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ കലോത്സവത്തെ  യുക്മ നാഷണല്‍ കമ്മറ്റിയും പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്

യുകെയില്‍ ജനിച്ചുവളരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് മലയാളത്തിന്റെ ഭാഷയും സംസ്‌കാരവും കലയും പാരമ്പര്യവും പരിചയപ്പെടുത്തുന്നതില്‍ ഇത്തരം വേദികള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ, കലാമേളയിലെ ഓരോ പങ്കാളിത്തവും ഒരു മത്സരത്തിലെ പങ്കാളിത്തം മാത്രമല്ല; നമ്മുടെ സംസ്‌കാരത്തെ അടുത്ത തലമുറയിലേക്ക് കൈമാറുന്ന ഒരു ചെറിയ ചുവടുകൂടിയാണ്.

യുക്മ കലാമേളയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വിശാലമായ പങ്കാളിത്തമാണ്. ചെറിയ കുട്ടികള്‍ മുതല്‍ യുവതലമുറയും മുതിര്‍ന്നവരും (സൂപ്പര്‍ സീനിയര്‍ കാറ്റഗറി വരെ)  തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാന്‍ ഈ വേദിയിലേക്ക് എത്തുന്നു. ഒരു കുഞ്ഞിന്റെ ആദ്യത്തെ നൃത്തച്ചുവടുകള്‍ മുതല്‍, വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരാളുടെ സംഗീതാവിഷ്‌കാരം വരെ ഒരേ അരങ്ങില്‍ എത്തുമ്പോള്‍ അത് തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മനോഹരമായൊരു സാംസ്‌കാരിക അനുഭവമായി മാറുന്നു.

 ഈസ്റ്റ് ആംഗ്ലിയയിലെ  എല്ലാ മലയാളി കുടുംബങ്ങളോടും കലാപ്രേമികളോടും കലാകാരന്മാരോടും ഈ കലാമേളയില്‍ സജീവമായി പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. നമ്മുടെ കുട്ടികള്‍ക്ക് നാം കൈമാറേണ്ടത് സമ്പാദ്യവും സൗകര്യങ്ങളും മാത്രമല്ല നമ്മുടെ ഭാഷയും സംസ്‌കാരവും കലയും പാരമ്പര്യവും കൂടിയാണ് അതിനുള്ള ഏറ്റവും മനോഹരമായ മാര്‍ഗങ്ങളില്‍ ഒന്നാണ് ഇത്തരം കലാവേദികള്‍ എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

 മത്സരിക്കാന്‍ താല്പര്യമുള്ളവര്‍ അവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് രജിസ്‌ട്രേഷന്‍ ആരംഭിക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു. കലാമേളയുടെ നിയമാവലിയും മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങളും അസോസിയേഷനുകളില്‍ നിന്നും ലഭ്യമാകും. ഈ കലാമേളയിലെ വിജയികള്‍ ഈസ്റ്റ് ആംഗ്ലിയയെ പ്രതിനിധീകരിച്ചുകൊണ്ട് നവംബര്‍ 7ന് ഗ്ലോസ്റ്ററില്‍ നടക്കുന്ന യുക്മ നാഷണല്‍ കലാമേളയില്‍ മാറ്റുരയ്ക്കാനുള്ള അവസരം നേടുകയും ചെയ്യും.

 

കലാമേള നടക്കുന്ന വേദിയുടെ വിലാസം

 

The Sweyne Park സ്‌കൂള്‍, Sir Walter Raleigh Dr, Rayleigh SS6 9BZ 

 

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക

 

 കലാമേള കോര്‍ഡിനേറ്റര്‍: സുമേഷ് അരവിന്ദാക്ഷന്‍ 07795 977571

 

റീജിയണല്‍ പ്രസിഡന്റ്: ജോബിന്‍ ജോര്‍ജ് 

07574 674480

 

 റീജിയണല്‍ സെക്രട്ടറി: ഭുവനേഷ് പീതാംബരന്‍ 07862 273000

 

നാഷണല്‍ കമ്മിറ്റി അംഗം: ജയ്‌സണ്‍ ചാക്കോച്ചന്‍ 07359 477189

 

 




കൂടുതല്‍വാര്‍ത്തകള്‍.