CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 49 Seconds Ago
Breaking Now

അയര്‍ലന്‍ഡില്‍ പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം കൊട്ടാരക്കര ചക്കുവരയ്ക്കല്‍ കവലയിലെ പുത്തന്‍വീട്ടില്‍ ഡി. മാത്യുവിന്റെയും മറിയാമ്മയുടെയും മകന്‍ ഷാന്‍ മാത്യു (38) ആണ് മരിച്ചത്.

അയര്‍ലന്‍ഡിലെ കൗണ്ടി മയോയിലെ കാസില്‍ബാറില്‍ പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചക്കുവരയ്ക്കല്‍ കവലയിലെ പുത്തന്‍വീട്ടില്‍ ഡി. മാത്യുവിന്റെയും മറിയാമ്മയുടെയും മകന്‍ ഷാന്‍ മാത്യു (38) ആണ് മരിച്ചത്.ഷാന്റെ ഭാര്യ ദീപ്തി നിലവില്‍ മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജീവനക്കാരിയാണ്. അയര്‍ലന്‍ഡില്‍ എത്തുന്നതിന് മുമ്പ് ഇരുവരും ഡല്‍ഹിയില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്നു. ഏതാനും വര്‍ഷങ്ങളായി ലിമറിക്കില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ദീപ്തിക്ക് മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും കാസില്‍ബാറിലേക്ക് താമസം മാറിയത്.

സെപ്റ്റംബര്‍ എട്ടിന് പള്ളിയില്‍ പോയി ശുശ്രൂഷയില്‍ പങ്കെടുത്ത ശേഷം ഉച്ചകഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയ ദീപ്തി ഷാനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഷാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേരത്തെ ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി അറിയുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഷാന്റെയും ദീപ്തിയുടെയും മക്കളായ മീവല്‍ ഷാന്‍ (9), എലിയേസര്‍ ഷാന്‍ (7) എന്നിവര്‍ നിലവില്‍ നാട്ടിലാണ്.

ഷാന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ ആഗ്രഹം. ഇതിനായുള്ള നടപടികളും ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.