CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 18 Seconds Ago
Breaking Now

മക്ക ലക്ഷ്യമിട്ട് ഹൂതി ഡ്രോണ്‍ ആക്രമണ ശ്രമം; സൗദി പ്രതിരോധ സേന തകര്‍ത്തു

മക്കയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണ ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

വിശുദ്ധ മക്ക ലക്ഷ്യമിട്ട് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍ സൗദി റോയല്‍ വ്യോമ പ്രതിരോധ സേന തടഞ്ഞ് തകര്‍ത്തു. മക്കയുടെ നിരോധിത വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോണ്‍ തകര്‍ത്തതെന്ന് സഖ്യസേനയുടെ സംയുക്ത സേനാ കമാന്‍ഡ് അറിയിച്ചു.സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച രാത്രി 6.50ഓടെ മക്ക നഗരത്തിന്റെ തെക്കന്‍ ഭാഗത്തുവച്ചാണ് ഡ്രോണ്‍ പ്രതിരോധ സേന തകര്‍ത്തതെന്ന് സഖ്യസേനാ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

മക്കയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണ ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 2017 ജൂലൈ 27ന് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് മക്ക ലക്ഷ്യമിട്ട് ആക്രമണശ്രമം നടത്തിയിരുന്നതായും അല്‍ മാലികി പറഞ്ഞു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കുന്ന ഗുരുതരമായ നടപടിയാണ് പുതിയ ആക്രമണശ്രമമെന്ന് അല്‍ മാലികി ആരോപിച്ചു.

രണ്ട് വിശുദ്ധ പള്ളികളുടെയും തീര്‍ഥാടകരുടെയും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.