CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 5 Minutes 25 Seconds Ago
Breaking Now

ഇന്ത്യന്‍ കപ്പലില്‍ പാക് കപ്പലിടിച്ച സംഭവം, പാക് കപ്പലെത്തിയത് മുന്നറിയിപ്പ് മറികടന്ന്

ഒമാന്‍ തീരത്ത് നിന്നും 120 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ചാണ് സംഭവമുണ്ടായത്. കൂട്ടിയിടിയില്‍ പിഎന്‍ എസ് ഹുനൈന്റെ മുന്‍ഭാഗത്ത് വലിയ കേടുപാട് സംഭവിച്ചു.

അന്താരാഷ്ട്ര സമുദ്രമേഖലയില്‍ പാക് യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവിക സേനാ കപ്പലില്‍ ഇടിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ കപ്പല്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് മറികടന്ന് പാകിസ്ഥാന്റെ പി എന്‍ എസ് ഹുനൈന്‍ ഉയര്‍ന്ന വേഗത്തില്‍ ഇന്ത്യന്‍ കപ്പലിനടുത്തേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം. ഗള്‍ഫ് ഓഫ് ഒമാന്‍ ഭാഗത്ത് നിന്നുള്ള കപ്പലുകള്‍ക്ക് സുരക്ഷാ അകമ്പടി നല്‍കുന്ന നാവിക വിന്യാസത്തിന്റെ ഭാഗമായിരുന്നു ഇന്ത്യന്‍ കപ്പല്‍. ഒമാന്‍ തീരത്ത് നിന്നും 120 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ചാണ് സംഭവമുണ്ടായത്. കൂട്ടിയിടിയില്‍ പിഎന്‍ എസ് ഹുനൈന്റെ മുന്‍ഭാഗത്ത് വലിയ കേടുപാട് സംഭവിച്ചു.

ഇന്ത്യന്‍ നാവിക കപ്പലാണ് പ്രകോപനം നടത്തിയതെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഇന്ത്യന്‍ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചെന്ന് പാക്കിസ്ഥാന്‍ പറയുന്നു. പാക് നാവികസേന നാവികാഭ്യാസം നടക്കുന്നതിനിടെയായിരുന്നു സംഭവമെന്നും പാകിസ്ഥാന്‍ വിശദീകരണം നല്‍കുന്നു. വടക്കേ അറബിക്കടലില്‍ പതിവ് നിരീക്ഷണത്തിനിറങ്ങിയ ഇന്ത്യയുടെ യുദ്ധക്കപ്പലിലേക്ക് പാക്കിസ്ഥാന്റെ യുദ്ധക്കപ്പല്‍ ഇടിക്കുകയായിരുന്നു. 1991 ല്‍ ഇരു രാജ്യങ്ങളും തമ്മിലെത്തിച്ചേര്‍ന്നിട്ടുള്ള കരാറിലെ ധാരണാലംഘനമാണ് നടന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കരാര്‍ ആര്‍ട്ടിക്കിള്‍ 10 പ്രകാരം ഇരു രാജ്യങ്ങളും രാജ്യാന്തര അതിര്‍ത്തിയില്‍ കുറഞ്ഞത് 3 നോട്ടിക്കല്‍ മൈല്‍ അകലം പാലിക്കണം. ഏതെങ്കിലും തരത്തില്‍ അടുക്കേണ്ടി വന്നാല്‍ പരസ്പരം അറിയിക്കണം. ഇന്ത്യന്‍ പടക്കപ്പലില്‍ പാക് കപ്പലിലിടിച്ച സംഭവത്തില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഇത് പാലിക്കപ്പെട്ടില്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.