CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 31 Seconds Ago
Breaking Now

'റോയല്‍സ്' സ്റ്റീവനേജിന്റെ സീനിയേഴ്‌സ് ഷട്ടില്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 24ന്; 50 പ്ലസ് ഓപ്പണ്‍ ടൂര്‍ണ്ണമെന്റില്‍ വിജയികള്‍ക്ക് ലഭിക്കുക ആകര്‍ഷകമായ പ്രൈസ് മണി

50 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള വനിതാ-പുരുഷ താരങ്ങള്‍ക്കായാണ് മത്സരം ഒരുക്കിയിരിക്കുന്നത്.

സ്റ്റീവനേജ് : ഹര്‍ട്ഫോര്‍ഡ്‌ഷെയര്‍ കൗണ്ടിയില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഷട്ടില്‍ ബാഡ്മിന്റണില്‍ പരിശീലനവും , മത്സരങ്ങളും, വേദികളും ഒരുക്കുന്നതില്‍ പ്രശസ്തരായ 'റോയല്‍സ് സ്റ്റീവനേജ്' ബാഡ്മിന്റണ്‍ ക്ലബ്ബ് , അഖില യു കെ തലത്തില്‍ സീനിയേഴ്‌സിനായി ഓപ്പണ്‍ ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 24ന് സ്റ്റീവനേജിലെ സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സ്‌കൂളിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുക. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സീനിയര്‍ താരങ്ങള്‍ക്ക് കളിക്കളത്തില്‍ മാറ്റുരക്കുവാനും, തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനും അവസരമൊരുക്കുകയാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.  

50 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള വനിതാ-പുരുഷ താരങ്ങള്‍ക്കായാണ് മത്സരം ഒരുക്കിയിരിക്കുന്നത്. സിംഗിള്‍സ് വിഭാഗത്തില്‍ 50 പ്ലസ് പ്രായമുള്ള താരങ്ങള്‍ക്ക് പങ്കെടുക്കാം. ഡബിള്‍സ് വിഭാഗത്തില്‍ മത്സരിക്കുന്ന  താരങ്ങളുടെ ആകെ പ്രായം കുറഞ്ഞത് 100 വയസ്സായി നിജപ്പെടുത്തിയിരിക്കുകയാണ്. ആകര്‍ഷകമായ പ്രൈസ് മണി സമ്മാനമായി നല്‍കുന്ന ടൂര്‍ണ്ണമെന്റില്‍ ആദ്യം പേരുകള്‍ രെജിസ്റ്റര്‍ ചെയ്യുന്ന കുറച്ചു കളിക്കാര്‍ക്കുകൂടി  അവസരമുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.  https://forms.gle/4FnAj8PLsBoCPGry8

 

ബാഡ്മിന്റണ്‍ ഗോദയിലെ പ്രഗത്ഭരായ മുന്‍കാല പോരാളികള്‍ തങ്ങളുടെ താര ശോഭ തെല്ലും മങ്ങാതെ,  അനുഭവജ്ഞാനവും  തന്ത്രങ്ങളും ആവനാഴിയില്‍ നിന്നും പുറത്തെടുത്ത് വീറോടെ പോര്‍ക്കളത്തില്‍ മാറ്റുരക്കുമ്പോള്‍, കാണികള്‍ക്കിതു ആവേശത്തിന്റെ നേര്‍ക്കാഴ്ച്ചയാവും സമ്മാനിക്കുക.  

 

ഏറെ ആവേശകരമായ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനും, കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുവാനും എല്ലാ കായിക പ്രേമികളെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും:

Lawrance - 07925 916223

Mathew - 07475 686408

Registration: https://forms.gle/4FnAj8PLsBoCPGry8

 

Venue: St John Henry Newman Catholic School, Hitchin Road, Stevenage, SG1 4AE

 

Appachan Kannanchira




കൂടുതല്‍വാര്‍ത്തകള്‍.