CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 27 Minutes 51 Seconds Ago
Breaking Now

ഓണാഘോഷത്തിന്റെ നിറവില്‍ ജിഎംഎ ; താലപ്പൊലിയേന്തി മാവേലിയുടെ വരവേല്‍പ്പു മുതല്‍ കൈകൊട്ടികളി വരെ കോര്‍ത്തിണക്കി ആഘോഷമാക്കി ഈ വര്‍ഷത്തെ ഓണം

യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ (ജിഎംഎ) യുടെ ഓണാഘോഷം വര്‍ണ്ണാഭമായി. രുചികരമായ സദ്യയാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നത്.

 

ആഘോഷത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഒന്നായി മാവേലിയെ വരവേല്‍ക്കുന്നത്. 

മലയാളി തനിമ നിറഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞ് താലപ്പൊലിയോടെ അംഗങ്ങള്‍ മാവേലിയെ വരവേറ്റപ്പോള്‍ മനോഹരമായ കാഴ്ചയായിരുന്നു അത്. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു.

മാവേലിയും ഭാരവാഹികളും ചേര്‍ന്ന് വിളക്കു കൊളുത്തിയാണ് ഓണാഘോഷം ഔദ്യോഗികമായി ഉത്ഘാടനം ചെയ്തത്. 

പാട്ടും നൃത്തവും തിരുവാതിരക്കളിയും ഒക്കെയായി വേദിയെ ത്രസിപ്പിക്കുന്ന പ്രകടനങ്ങളാണ് വേദിയില്‍ അണിനിരന്നത്.  

വേദിയില്‍ മാവേലിയായി എത്തിയ അല്‍വിന്‍ അലക്‌സാണ്ടര്‍ ഏവരുടേയും ഹൃദയം കവര്‍ന്നു.

ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റ് സതീഷ് വെളുത്തേരില്‍, സെക്രട്ടറി മോന്‍സി വര്‍ഗീസ്, ട്രഷറര്‍ ജിനീഷ് കാഞ്ഞിപ്പള്ളി, വൈസ് പ്രസിഡന്റ് ജോളി അല്‍വിന്‍, ജോയിന്റ് സെക്രട്ടറി രമ്യ മനോജ് എന്നിവരും ഭാരവാഹികളായ പ്രസിഡന്റ് റോബി മെക്കര, സെക്രട്ടറി ഷാരോണ്‍ തോമസ്, ട്രഷറര്‍ അജീഷ് വാസുദേവന്‍, വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി ഷാജി ജോസഫ്, ജോയിന്റ് ട്രഷറര്‍ അനീഷ് ചാണ്ടി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജിഎംംഎ ചെല്‍ട്ടന്‍ഹാം യൂണിറ്റ് പ്രസിഡന്റ് ജെയ്സണ്‍ വര്‍ഗീസും ചടങ്ങില്‍ പങ്കെടുത്തു.

പരമ്പരാഗത രുചിയെ ഓര്‍മ്മിക്കുന്ന ഏറെ സ്വാദിഷ്ടമായ ഓണസദ്യയാണ് ലോഗന്‍ മട്ടാഞ്ചേരി റെസ്റ്റൊറന്റ് ഒരുക്കിയിരുന്നത്.

ഷീജ ഷാജിയും മക്കളായ ഷാരോണ്‍ ഷാജിയും ഷോന ഷാജിയും ആങ്കറിങ് ചെയ്ത് മികച്ച അവതരണമാണ് ഒരുക്കിയിരുന്നത്.

ഓണാഘോഷത്തിന്റെ ഭാഗമായി ഗ്ലോസ്റ്റര്‍ വള്ളംകളി ടീമിനെ പ്രത്യേകം അഭിനന്ദിച്ചു.

ഒട്ടേറെ പരിപാടികള്‍ക്ക് ശേഷം കൈകൊട്ടികളിയോടെയാണ് ആഘോഷത്തിന് സമാപനമായത്. ബിന്ദു സോമന്റെ നേതൃത്വത്തിലെ കൈകൊട്ടിക്കളി ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.