CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 15 Seconds Ago
Breaking Now

സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു ; മകനെ രക്ഷിച്ച് സബ് ഇന്‍സ്‌പെക്ടറായ അച്ഛന്റെ അവസരോചിതമായ ഇടപെടല്‍

ചെന്നൈയില്‍ ജോലി ചെയ്യുന്ന മകനെയാണ് പിതാവ് തന്റെ പൊലീസ് ബുദ്ധി ഉപയോഗിച്ച് രക്ഷിച്ചത്.

കേരള പൊലീസിലെ സബ് ഇന്‍സ്‌പെക്ടറുടെ അവസരോചിതമായ ഇടപെടലില്‍ ആത്മഹത്യയില്‍ നിന്നും രക്ഷിച്ചത് സ്വന്തം മകനെ തന്നെ. ചെന്നൈയില്‍ ജോലി ചെയ്യുന്ന മകനെയാണ് പിതാവ് തന്റെ പൊലീസ് ബുദ്ധി ഉപയോഗിച്ച് രക്ഷിച്ചത്.

അര്‍ധരാത്രിയില്‍ സോഷ്യല്‍മീഡിയയില്‍ ആത്മഹത്യാസൂചന നല്‍കുന്ന പോസ്റ്റ് പങ്കുവെച്ച ശേഷം മരിക്കാനാണ് യുവാവ് തീരുമാനിച്ചത്. പോസ്റ്റ് ശ്രദ്ധയില്‍പെട്ട പിതാവ് ഉടന്‍ തന്നെ സ്ഥലം തിരിച്ചറിഞ്ഞു. തുടര്‍ന്ന് ചെന്നൈ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സമൂഹമാധ്യമ ചിത്രത്തിലെ പോസ്റ്റിലുള്ളത് പട്ടിണപ്പാക്കത്തെ ശ്രീനിവാസപുരം ബീച്ചാണെന്ന് പിതാവ് തിരിച്ചറഞ്ഞു. ഉടന്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരച്ചിലില്‍ ബീച്ചില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന യുവാവിനെ കണ്ടെത്തി ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

ചെന്നൈയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഓടിച്ചുവരികയാണ് യുവാവ്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.