CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 7 Seconds Ago
Breaking Now

പെണ്‍ സുഹൃത്തിനെ കൊന്ന് 9 കഷണങ്ങളാക്കി കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍

കൊലയ്ക്ക് ശേഷം, ആളെ തിരിച്ചറിയാതിരിക്കാനും മൃതദേഹം മറവ് ചെയ്യുന്നത് എളുപ്പമാക്കാനും വേണ്ടി ഷാഫി കല്യാണിയുടെ മൃതദേഹം കഷണങ്ങളാക്കുകയായിരുന്നു. പിന്നീട് ഇവ കനാലില്‍ തള്ളി.

സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തായ യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. 35 കാരനായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. ഷാഫിയുടെ സുഹൃത്തായ കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 18ന് ഇബ്രാഹിംപട്ടണത്തെ കൂളിങ് കനാലിന് സമീപം തലയില്ലാത്ത മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

അടുത്തദിവസം തന്നെ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുടെയും ഡ്രോണുകളുടെയും സഹായത്തോടെ മൃതദേഹ ഭാഗം ലഭിച്ച കനാലില്‍ നടത്തിയ തിരച്ചില്‍ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍ ഒരു കൈ മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു. മൃതദേഹത്തിലുണ്ടായിരുന്ന ടാറ്റൂവില്‍ നിന്നും കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് തിരിച്ചറിഞ്ഞത്. കല്യാണിയുടെ സഹോദരനാണ് ടാറ്റൂ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഷാഫിയെ അറസ്റ്റ് ചെയ്തു.

ഷാഫിയും യുവതിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. സെപ്റ്റംബര്‍ 17നാണ് കൊലപാതകം നടന്നത്. ഇറച്ചിക്കട നടത്തുന്ന മുഹമ്മദ് ഷാഫി തന്റെ ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷം കല്യാണിയെ ഭവാനിപുരത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നാലെ ഇവര്‍ തമ്മില്‍ പണത്തെയും ഷാഫിയുടെ കുടുംബത്തിന്റെ സംരക്ഷണയിലായിരുന്ന കല്യാണിയുടെ കുട്ടിയെയും ചൊല്ലി തര്‍ക്കമുണ്ടായി. പ്രകോപിതനായ ഷാഫി കത്തി ഉപയോഗിച്ച് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. കുട്ടിയെ ഷാഫിയെ ഏല്‍പ്പിച്ചിരുന്നതിന് പകരമായി ഓരോ തവണയും കല്യാണി പണം ആവശ്യപ്പെട്ടിരുന്നതായും, പ്രതി ചെറിയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നതായും എസിപി ദുര്‍ഗ റാലു വ്യക്തമാക്കി.

കൊലയ്ക്ക് ശേഷം, ആളെ തിരിച്ചറിയാതിരിക്കാനും മൃതദേഹം മറവ് ചെയ്യുന്നത് എളുപ്പമാക്കാനും വേണ്ടി ഷാഫി കല്യാണിയുടെ മൃതദേഹം കഷണങ്ങളാക്കുകയായിരുന്നു. പിന്നീട് ഇവ കനാലില്‍ തള്ളി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും മറ്റ് തെളിവുകളുമാണ് അന്വേഷണം ഷാഫിയിലേക്ക് എത്തിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന കത്തിയും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, കൃത്യത്തില്‍ പങ്കാളിയായ ഷാഫിയുടെ സഹായി ഗുരുവുലു ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.