
















ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍മാര്‍. സൈനികരെ അയച്ചതിനും യുദ്ധം മൂലമുണ്ടായ വിലവര്‍ധനയ്ക്കും കാരണം ഡോണള്‍ഡ് ട്രംപാണെന്നാണ് വിമര്‍ശനം. സൈനികരുടെ മരണസംഖ്യ മറച്ചുവെക്കുന്നത് ട്രംപ് തുടരുകയാണെന്നും. ഇറാനില്‍ ട്രംപ് തിരഞ്ഞെടുത്ത നിയമവിരുദ്ധ യുദ്ധത്തിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കുകയാണെന്നുമാണ് യുഎസ് സെനറ്റര്‍ ക്രിസ് വാന്‍ ഹോളന്റെ വിമര്‍ശനം. യുദ്ധത്തിനുള്ള ധനസഹായം അമേരിക്കന്‍ കോണ്‍ഗ്രസ് തടയണമെന്നും സെനറ്റ് വിദേശകാര്യ സമിതി അംഗമായ വാന്‍ ഹോളന്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശകാര്യ സമിതി അംഗമായ ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മര്‍ഫിയും ഇറാനെതിരായ യുദ്ധത്തെ വിമര്‍ശിച്ച് രംഗത്ത് വന്നു. ദുരന്തമായി മാറിയ കാര്യക്ഷമതയില്ലാതെ കൈകാര്യം ചെയ്ത ഇറാന്‍ യുദ്ധം വന്‍തോതിലുള്ള ചെലവാണ് സൃഷ്ടിക്കുന്നതെന്നാണ് മര്‍ഫിയുടെ വിമര്‍ശനം. ഇന്ധനവിലയിലാണ് ഇതിന്റെ പ്രതിഫലം ഏറ്റവും വ്യക്തമായി കാണുന്നത്. എന്നാല്‍ ഡീസല്‍ വിലയിലുണ്ടായ വര്‍ധനയും ഏറെ ആശങ്കാജനകമാണ്. യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിന്റെ ഏകദേശം ഇരട്ടിയായ ഡീസല്‍ വില എല്ലാത്തിന്റെയും ചെലവ് ഉയര്‍ത്തുകയാണ് എന്നായിരുന്നു മര്‍ഫി എക്സില്‍ കുറിച്ചത്.