CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 36 Seconds Ago
Breaking Now

യാത്രയ്ക്കിടെ ക്യാപ്റ്റനെ ആക്രമിച്ച സംഭവം ; എന്നെ കൊല്ലൂവെന്ന് അലറി അക്രമിയായ ഒമാനി പൈലറ്റ് ; പ്രതിയെ യുഎഇയ്ക്ക് കൈമാറി സൗദി

പ്രാഥമിക അന്വേഷണം തങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അന്വേഷണത്തില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗവും പങ്കാളിയായെന്നും സൗദി അറിയിച്ചു.

ടെല്‍ അവീവിലേക്കുള്ള യാത്രക്കിടെ ക്യാപ്റ്റനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിച്ച ഫ്‌ളൈ ദുബായ് പൈലറ്റിനേയും ആക്രമണത്തില്‍ മാരകമായി പരുക്കേറ്റ സ്മിത് മച്ചാറിനെയും യുഎഇയിലേക്ക് മാറ്റി സൗദി. 

അടിയന്തരമായി വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ ഇറക്കിയതിനെ തുടര്‍ന്ന് അവിടെ തന്നെയാണഅ സ്മിത് മച്ചാറിന് ചികിത്സ നല്‍കിയത്. തുടര്‍ ചികിത്സ യുഎഇയില്‍ നടക്കും. പ്രാഥമിക അന്വേഷണം തങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അന്വേഷണത്തില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗവും പങ്കാളിയായെന്നും സൗദി അറിയിച്ചു.

ആക്രമണം നടത്തിയ ഒമാനി പൈലറ്റിനെ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടെങ്കിലും സൗദി തയ്യാറായില്ല. ഫ്‌ളൈ ദുബായ് വിമാനത്തിന്റെ രജിസ്‌ട്രേഷന്‍ യുഎഇയില്‍ ആയതിനാല്‍ വിമാനത്തിനുള്ളില്‍ വച്ച് നടക്കുന്ന സംഭവങ്ങളില്‍ യുഎഇ നിയമത്തിനാണഅ സാധുത. 

ഭീകരാക്രമണ സാധ്യത മുതല്‍ ഒമാനി പൈലറ്റിന്റെ മാനസികാരോഗ്യം വരെ അന്വേഷണ വിധേയമാക്കും. ഭീകരാക്രമണ ശ്രമമെന്ന വാദം ഇപ്പോഴും തള്ളിയിട്ടില്ല.

എന്നെ കൊല്ലൂ, കൊല്ലൂവെന്ന് പ്രതിയായ ഒമാനി പൈലറ്റ് കോക്പിറ്റില്‍ വച്ച് അലറിയെന്നും ഇയാള്‍ തീവ്ര ചിന്താഗതിക്കാരനാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.