CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 15 Seconds Ago
Breaking Now

ഹമാസിന്റെ ആക്രമണ മുന്നറിയിപ്പ് നേരത്തേ ലഭിച്ചു; നെതന്യാഹുവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ പ്രതിരോധമന്ത്രി

വിവരം നെതന്യാഹുവിനും കൈമാറിയിരുന്നുവെങ്കിലും മുന്നറിയിപ്പുകള്‍ കൈകാര്യം ചെയ്ത രീതി പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് ഗാലന്റിന്റെ വിമര്‍ശനം.

2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് ഇസ്രയേലിന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ഹമാസ് വലിയ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നുവെന്നും ഇക്കാര്യം പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ അറിയിച്ചിരുന്നുവെന്നും മുന്‍ പ്രതിരോധമന്ത്രി യോയാവ് ഗാലന്റ് വെളിപ്പെടുത്തി.ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെത്തില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചതെന്ന് ഗാലന്റ് ആര്‍മി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇസ്രയേലിനെതിരെ വിനാശകരമായ ആക്രമണത്തിന് ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ തയ്യാറെടുക്കുന്നുവെന്നായിരുന്നു മുന്നറിയിപ്പ്.

വിവരം നെതന്യാഹുവിനും കൈമാറിയിരുന്നുവെങ്കിലും മുന്നറിയിപ്പുകള്‍ കൈകാര്യം ചെയ്ത രീതി പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് ഗാലന്റിന്റെ വിമര്‍ശനം. ആക്രമണസാധ്യത സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലേയെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്.

നെതന്യാഹു വിദേശ സര്‍ക്കാരുകളുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകളെക്കുറിച്ച് താനോ ഇസ്രയേലിലെ മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരോ അറിഞ്ഞിരുന്നില്ലെന്നും ഗാലന്റ് ആരോപിച്ചു.

ഗാലന്റിന്റെ വെളിപ്പെടുത്തല്‍ ഇസ്രയേലില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഒക്ടോബര്‍ 7ലെ ആക്രമണത്തിന് മുമ്പ് ലഭിച്ച മുന്നറിയിപ്പുകള്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്നും സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയ്ക്ക് ഉത്തരവാദികള്‍ ആരെന്നുമുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തമാകുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.