CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 57 Seconds Ago
Breaking Now

ഡിജിപി ആയിരുന്ന വ്യക്തിയോട് കോണ്‍സ്റ്റബിളിന്റെ ജോലി ചെയ്യാന്‍ പറയുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. പ്രയാസങ്ങള്‍ മാറ്റിനിര്‍ത്തിയാണ് കൗണ്‍സിലറുടെ ജോലി ചെയ്യുന്നത് ; ബിജെപിയില്‍ തുടരും ; ശ്രീലേഖ

കൗണ്‍സിലര്‍ എന്ന നിലയില്‍ വലിയ സമ്മര്‍ദത്തിലൂടെയാണ് പോയിരുന്നത്. ഞായറാഴ്ച പോലും വിശ്രമം ഉണ്ടായിരുന്നില്ല.

രാജി വിവാദത്തില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ. കൗണ്‍സിലര്‍ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയില്‍ ഉണ്ടാകുമെന്നും ശ്രീലേഖ വ്യക്തമാക്കി. അതേസമയം, ദേശീയ വനിതാ കമ്മീഷന്‍ ആക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന വാര്‍ത്ത തള്ളുകയും ചെയ്തു. സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണം.

താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തന്നെ മോശമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ബിജെപി അംഗത്വം എടുത്തത് മുതല്‍ മാധ്യമങ്ങള്‍ ചൊറിയുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത് ഒരുപാട് നേരിട്ടു. താന്‍ കൂടി ഉള്‍പ്പെട്ട സമിതിയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. താനൊരു മോദി ഭക്തയാണെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും ശ്രീലേഖ വിശദീകരിച്ചു. മരിക്കുംവരെ ബിജെപിയില്‍ തുടരും. കോണ്‍ഗ്രസിലേക്ക് പോകും എന്നത് അസംബന്ധമാണെന്നും അവര്‍ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

കൗണ്‍സിലര്‍ എന്ന നിലയില്‍ വലിയ സമ്മര്‍ദത്തിലൂടെയാണ് പോയിരുന്നത്. ഞായറാഴ്ച പോലും വിശ്രമം ഉണ്ടായിരുന്നില്ല. ഒരു പരിധി കഴിയുമ്പോള്‍ നമ്മള്‍ക്കിത് പറ്റില്ലെന്നു തോന്നും. ഒരുപാട് പ്രശ്‌നങ്ങള്‍ ശാസ്തമംഗലം വാര്‍ഡില്‍ ഉണ്ടായിട്ടുണ്ട്. ഡിജിപി ആയിരുന്ന വ്യക്തിയോട് കോണ്‍സ്റ്റബിളിന്റെ ജോലി ചെയ്യാന്‍ പറയുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. പ്രയാസങ്ങള്‍ മാറ്റിനിര്‍ത്തിയാണ് കൗണ്‍സിലറുടെ ജോലി ചെയ്യുന്നത്. കുറച്ചധികം ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ആളാണ് ഞാന്‍. കടന്നു പോകുന്നത് വലിയ സമ്മര്‍ദത്തിലൂടെയാണ്. എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍ ശാസ്തമംഗലത്തെ ചിലര്‍ വാട്‌സാപ്പിലൂടെ മോശമായി എഴുതും. എന്തിനാണ് ഇങ്ങനെയൊരു കൗണ്‍സിലര്‍ എന്ന് ചോദിക്കും. പറയുന്ന സമയത്ത് ചെയ്തു കൊടുത്തിട്ടില്ലെങ്കില്‍ പരാതിയാണ്. അങ്ങനെ വിഷമം വന്നപ്പോഴാണ് മേയര്‍ക്ക് മെസ്സേജ് അയച്ചതെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ലീവ് എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതുകൊണ്ടാണ് തത്ക്കാലം ഒരു പ്രവര്‍ത്തകയായി മാത്രം തുടരാന്‍ ആഗ്രഹിച്ചതെന്നും ശ്രീലേഖ പറഞ്ഞു.

സെപ്റ്റംബര്‍ 30ന് മേയര്‍ക്ക് കത്തയച്ചു. പല കാര്യങ്ങളും നടക്കുന്നില്ലെന്നും കൗണ്‍സിലറായി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടുണ്ട് എന്നും അറിയിച്ചു. ജില്ലാ കളക്ടര്‍ക്കും കോപ്പി അയച്ചു. പാര്‍ട്ടിക്കാര്‍ക്ക് വലിയ സ്‌നേഹമാണ്. ഉന്നത നേതാക്കള്‍ വന്നു കണ്ട് രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടെന്നും ശ്രീലേഖ വ്യക്തമാക്കി. അതേസമയം, ദേശീയ വനിതാ കമ്മീഷന്‍ ആക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലുള്ളതെന്ന വാര്‍ത്ത അവര്‍ തള്ളി. അങ്ങനെയൊരു പദവിയെ കുറിച്ചുള്ള ആലോചന ഉണ്ടായിട്ടില്ലെന്നും കേരളത്തില്‍ നിന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും ശ്രീലേഖ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.