CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 21 Minutes 29 Seconds Ago
Breaking Now

ലുധിയാന വോട്ടര്‍ പട്ടികയില്‍ 'ഭഗത് സിംഗും'; വിശദീകരണവുമായി അധികൃതര്‍

കാണാന്‍ ഇത് മാത്രമേ ബാക്കിയുള്ളൂ എന്ന അടിക്കൂറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. പഞ്ചാബിലെ വോട്ടര്‍പട്ടികയില്‍ ഗുരുതര പിഴവുകള്‍ എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പഞ്ചാബ് വോട്ടര്‍ പട്ടികയില്‍ 'ഇടംപിടിച്ച്' സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗും. സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതരും രംഗത്തെത്തി. വോട്ടര്‍ പട്ടികയിലുണ്ടായ പോരായ്മ മുമ്പ് തന്നെ കണ്ടെത്തിയിരുന്നെന്നും അത് തിരുത്തിയിട്ടുണ്ടെന്നുമാണ് അധികൃരുടെ പ്രതികരണം. ലുധിയാന ഈസ്റ്റ് നിയമസഭ മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലാണ് ഭഗത് സിംഗിന്റെ ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. 38ാം ഭാഗത്ത് സീരിയല്‍ നമ്പര്‍ 422ന്റെ ചിത്രമായാണ് ഭഗത് സിംഗിനോട് സാദൃശ്യമുള്ള ചിത്രം ഉണ്ടായിരുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷികളും സിജെപിയുമടക്കം പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് ഈ പിഴവ് പുറത്ത് വന്നിരിക്കുന്നത്.

ലുധിയാന ഈസ്റ്റ് മണ്ഡലത്തിലെ അമന്‍ കുമാര്‍ എന്ന വോട്ടറുടെ പേരിനൊപ്പം ആണ് ഭഗത് സിംഗിന്റെ ചിത്രം ഉള്‍പ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഹ് രാജാ വാറിംഗ് പട്ടികയുടെ ചിത്രമടക്കം പുറത്തുവിട്ട് രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കാണാന്‍ ഇത് മാത്രമേ ബാക്കിയുള്ളൂ എന്ന അടിക്കൂറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. പഞ്ചാബിലെ വോട്ടര്‍പട്ടികയില്‍ ഗുരുതര പിഴവുകള്‍ എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ വിമര്‍ശനം ശക്തമായതോടെ ലുധിയാനയിലെ ജില്ലാ ഇലക്ട്‌റല്‍ ഓഫീസര്‍ തന്നെ നേരിട്ട് വിശദീകരണം നല്‍കിയിരുന്നു. തെറ്റായ ചിത്രം മുമ്പുണ്ടായിരുന്ന പട്ടികയിലാണ് ഇടം പിടിച്ചിരുന്നതെന്നും ഇക്കഴിഞ്ഞ ഓഗസ്റ്റ് 13ന് പുറത്തുവിട്ട കരട് വോട്ടര്‍പട്ടികയില്‍ അത് ഉള്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് എസ്ഐആറിലൂടെ പിഴവ് തിരുത്തിയെന്നും അധികൃതര്‍ വിശദീകരിച്ചിരുന്നു. കൃത്യമായ ചിത്രങ്ങള്‍ അടങ്ങിയ അന്തിമ വോട്ടര്‍ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.