CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 8 Seconds Ago
Breaking Now

ജിമ്മില്‍ ട്രെഡ്മില്‍ വ്യായാമത്തിനിടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുഴഞ്ഞുവീണു മരിച്ചു

അസ്പാല്‍സര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായ ബിര്‍ബല്‍റാം മേഘ്വാളാണ് മരണപ്പെട്ടത്.

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കായികക്ഷമതയുള്ളവര്‍ പോലും കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. രാജസ്ഥാനിലെ ചുരു ജില്ലയില്‍ ജിമ്മില്‍ ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ 49-കാരന്‍ കുഴഞ്ഞുവീണു മരിച്ചു. അസ്പാല്‍സര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായ ബിര്‍ബല്‍റാം മേഘ്വാളാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

ജിമ്മിലെ ട്രെഡ്മില്ലില്‍ സാധാരണ രീതിയില്‍ ഓടിക്കൊണ്ടിരുന്ന ബിര്‍ബല്‍റാം പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് മുന്നോട്ട് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജിമ്മുകളിലും മറ്റും കഠിനമായ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഉണ്ടാകുന്ന കുഴഞ്ഞുവീഴലുകള്‍ക്ക് പിന്നില്‍ വ്യായാമം നേരിട്ടൊരു കാരണമാകണമെന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍കൂട്ടി തിരിച്ചറിയാത്തതോ ചികിത്സിക്കാതിരിക്കുന്നതോ ആയ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ പെട്ടെന്ന് കഠിനമായ വ്യായാമത്തിലേക്ക് കടക്കുമ്പോള്‍ അപകടസാധ്യത ഇരട്ടിയാകുന്നു. കൂടാതെ, സാധാരണ ജീവിതശൈലിയില്‍ നിന്ന് പെട്ടെന്ന് മാറ്റം വരുത്തി ശരീരത്തിനും ഹൃദയത്തിനും താങ്ങാവുന്നതിലും അധികം സമ്മര്‍ദ്ദം നല്‍കുന്ന രീതിയില്‍ അതികഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും വലിയ അപകടത്തിന് വഴിവെക്കുമെന്ന് അരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.