CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 50 Seconds Ago
Breaking Now

'അന്നേ മാക്രോണിന് മുന്നറിയിപ്പ് നല്‍കി, പാരീസ് ഉടന്‍ തന്നെ മുസ്ലീം നഗരമായി മാറും'; ഫ്രാന്‍സിലെ കലാപത്തിന് കാരണം കുടിയേറ്റമെന്ന് ട്രംപ്

ഫ്രാന്‍സിന്റെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ ഇമ്മാനുവല്‍ മാക്രോണിനോട് പറഞ്ഞിട്ടുണ്ട്.

ഫ്രാന്‍സിലെ പ്രതിഷേധങ്ങള്‍ക്കും കലാപത്തിനും കാരണം കുടിയേറ്റമാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടന്‍ തന്നെ ഒരു മുസ്ലീം നഗരമായി മാറുമെന്നും രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വാഷിങ്ടണില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഫ്രാന്‍സിലെ സംഭവവികാസങ്ങള്‍ സ്‌കൂളുകളോ അതുപോലെയുള്ള വിഷയങ്ങളെയോച്ചൊല്ലിയല്ല. അത് കുടിയേറ്റം കാരണമാണ്. ഫ്രാന്‍സിന്റെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ ഇമ്മാനുവല്‍ മാക്രോണിനോട് പറഞ്ഞിട്ടുണ്ട്.

നേരത്തേ തന്നെ മാക്രോണിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്. ലോകത്തുള്ള എല്ലാവരെയും നിങ്ങള്‍ രാജ്യത്തേക്ക് വരാന്‍ അനുവദിക്കുകയാണെന്നും നിങ്ങള്‍ ചെയ്യുന്നത് വലിയൊരു അബദ്ധമാണെന്നും മാക്രോണിനോട് പറഞ്ഞിരുന്നു. പാരീസ് ഉടന്‍ തന്നെ ഒരു മുസ്ലീം നഗരമായി മാറും. യൂറോപ്പ് അതിര്‍ത്തികള്‍ അടയ്ക്കുകയും കുറ്റവാളികളെ പുറത്താക്കുകയും ചെയ്തിട്ടില്ലെങ്കില്‍ യൂറോപ്പിന്റെ അന്ത്യംകുറിക്കുമെന്നും ട്രംപ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.