CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 36 Seconds Ago
Breaking Now

ഫ്രാന്‍സില്‍ കലാപം ആളിപടരുന്നു ; 2400 പേര്‍ കസ്റ്റഡിയില്‍ ; പാരിസ് ഉള്‍പ്പെടെ നഗരങ്ങളില്‍ കര്‍ഫ്യൂ

കലാപങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി ലൊറന്റ് നൂനെസ് സമര്‍പ്പിച്ച രാജിക്കത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിരസിച്ചു.

കലാപവും കൊള്ളയും രൂക്ഷമായതോടെ ഫ്രാന്‍സിലെ പാരിസ് അടക്കമുള്ള നഗരങ്ങളില്‍ അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തള്ളി. പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കിടെ നവംബര്‍ 5ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു.

കുതിച്ചുയരുന്ന ജീവിത ചെലവ്, തകര്‍ച്ച നേരിടുന്ന പൊതുസേവന മേഖല, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സിലെ യുവജനങ്ങള്‍ തെരുവിലിറങ്ങിയത്. ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം അക്രമാസക്തമായതോടെ ഇതുവരെ 2400 പേരെ കസ്റ്റഡിയിലെടുത്തു. പാരിസില്‍ മാത്രം നാനൂറോളം വ്യപാര സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു. സ്‌കൂളുകള്‍ അടച്ചിട്ടെങ്കിലും വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുകയാണ്.

കലാപങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി ലൊറന്റ് നൂനെസ് സമര്‍പ്പിച്ച രാജിക്കത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിരസിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയാണ് കലാപം രൂക്ഷമാകാന്‍ കാരണമായതെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. 60000 പൊലീസുകാരെ തെരുവിലിറക്കിയിട്ടും അക്രമങ്ങള്‍ തടയിടാന്‍ അധികൃതര്‍ക്കായില്ല.




കൂടുതല്‍വാര്‍ത്തകള്‍.