
















ഗോരേഗാവിലെ പാര്‍പ്പിട സമുച്ചയത്തിന്റെ ആറാം നിലയില്‍ നിന്ന് ഒന്നരവയസ്സുള്ള കുട്ടിയെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ പത്തുവയസ്സുകാരിയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടിയ തള്ളിയിട്ുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 14നായിരുന്നു സംഭവം. വളര്‍ത്തുപൂച്ചയെ ചൊല്ലി ഇരുകുടുംബങ്ങളും തമ്മിലുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കാന്‍ ജുവനൈല് ജസ്റ്റിസ് ബോര്‍ഡ് ഉത്തരവിട്ടു. തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം ബോര്‍ഡ് വിട്ടയച്ചു.