
















ദില്ലിയില്‍ ദസ്‌റ ആഘോഷങ്ങളുടെ ഭാഗമായി പാറ്റയുടെ കോലം കത്തിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പരാതിയുമായി ആം ആദ്മി പാര്‍ട്ടി (എഎപി) ദില്ലി പ്രസിഡന്റ് സൗരഭ് ഭരദ്വാജ്. ദില്ലി ലഫ്. ഗവര്‍ണര്‍ തരണ്‍ജിത്ത് സിങ് സന്ധുവിനും ദില്ലി പൊലീസ് കമ്മീഷണര്‍ക്കുമാണ് പരാതി നല്‍കിയത്. ബിജെപി എംഎല്‍എ അശോക് ഗോയല്‍ അധ്യക്ഷനായ ശ്രീ കേശവ് രാംലീല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിക്കെതിരെ ആണ് സൗരഭ് ഭരദ്വാജ് പരാതി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി നടന്ന പരിപാടിയില്‍ രാവണന്‍, കുംഭകര്‍ണന്‍, മേഘനാഥന്‍ എന്നിവരുടെ കോലങ്ങള്‍ക്കൊപ്പമാണ് പാറ്റയുടെ കോലവും അഗ്‌നിക്കിരയാക്കിയത്. ദില്ലി മന്ത്രി കപില്‍ മിശ്ര ആണ് പാറ്റയുടെ കോലത്തിന് തീയിട്ടത്.
പരിപാടിയുടെ സംഘാടകര്‍ മനപ്പൂര്‍വം മതവികാരം വ്രണപ്പെടുത്തുകയും പവിത്രമായ ഹൈന്ദവ ആചാരങ്ങളില്‍ മാറ്റം വരുത്തുകയും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് സൗരഭ് ഭരദ്വാജ് പരാതിയില്‍ ആരോപിക്കുന്നു. അശോക് ഗോയല്‍, കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള സംഘാടകര്‍ക്കെതിരെ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു. പാറ്റയെ കത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്ന് എത്രയും വേഗം നീക്കം ചെയ്യണമെന്നും സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു.