
















കോയമ്പത്തൂരിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഖിലന്‍ (16) ആണ് ഒക്ടോബര്‍ 21ന് മരിച്ചത്. ബീഫ് കഴിക്കുന്നതിനെച്ചൊല്ലി സഹപാഠികള്‍ ജാതീയ അധിക്ഷേപം നടത്തുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് കുടുംബത്തിന്റെ ആരോപണം.
അധ്യാപകനും സ്‌കൂള്‍ മേധാവിയും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കും അധ്യാപകനും പ്രധാനാധ്യാപകനുമെതിരെ പൊലീസ് കേസെടുത്തു. ആരോപണങ്ങളില്‍ അന്വേഷണം തുടരുകയാണ്.