CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 15 Seconds Ago
Breaking Now

വ്യവസായ സംരംഭം ചര്‍ച്ച ചെയ്യാന്‍ എത്തിയവര്‍ കുടുക്കാന്‍ ശ്രമിച്ചു, തന്നെയും വിഡി സതീശനെയും കാണാനെത്തിയത് മെറ്റാ ഗ്ലാസ് ധരിച്ച്; ഡികെ ശിവകുമാര്‍

ചന്ദ്രബാബു നായിഡുവിനെ കണ്ടപ്പോള്‍ ഗ്ലാസ് ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയെ കണ്ടപ്പോഴും ഗ്ലാസ് ധരിച്ചില്ല.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ ഒളിക്യാമറയില്‍ കുടുക്കാന്‍ ശ്രമമെന്ന കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ആരോപണത്തില്‍ വിവാദം. വ്യവസായ സംരംഭം ചര്‍ച്ച ചെയ്യാന്‍ എത്തിയവര്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും തന്നെയും വി.ഡി.സതീശനെയും കാണാനെത്തിയത് മെറ്റാ ഗ്ലാസ് ധരിച്ചാണെന്നും ഡികെ ശിവകുമാര്‍ ആരോപിക്കുന്നു. 

ചന്ദ്രബാബു നായിഡുവിനെ കണ്ടപ്പോള്‍ ഗ്ലാസ് ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയെ കണ്ടപ്പോഴും ഗ്ലാസ് ധരിച്ചില്ല. വ്യവസായത്തെക്കുറിച്ച് സംസാരിക്കാന്‍ എത്തിയവര്‍ രാഷ്ട്രീയമാണ് പറഞ്ഞത്. സംശയം തോന്നിയാണ് അന്വേഷണം നടത്തിയത് എന്നും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനോടായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.