CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 41 Seconds Ago
Breaking Now

മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടതെല്ലാം ലീഗ് തിരിച്ചുപിടിച്ചു'; കുഞ്ഞാലിക്കുട്ടിയുടെ 3 കാറുകളില്‍ 'കേരള സ്റ്റേറ്റ് 2' അനുമതി നല്‍കിയതില്‍ കെടി ജലീല്‍

കഴിഞ്ഞ പത്തുവര്‍ഷമായി മുസ്ലിംസമുദായത്തിന് നഷ്ടപ്പെട്ടതെല്ലാം ലീഗ് തിരിച്ചുപിടിച്ചതായി നേതാക്കള്‍ അറിയിച്ചെന്ന് പരിഹാസ രൂപേണ കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വ്യവസായ, ഐ ടി വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ 3  സ്വകാര്യ വാഹനങ്ങളില്‍ 'കേരള സ്റ്റേറ്റ് 2' നമ്പര്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ പരിഹസിച്ച് കെടി ജലീല്‍ .

കുഞ്ഞാലിക്കുട്ടി സാഹിബിന്റെ റെയ്ഞ്ചറോവര്‍, ബെന്‍സ്, ഇന്നോവ എന്നീ 3 കാറുകള്‍ക്ക് 'കേരള സ്റ്റേറ്റ് 2' ബോര്‍ഡ് വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കഴിഞ്ഞ പത്തുവര്‍ഷമായി മുസ്ലിംസമുദായത്തിന് നഷ്ടപ്പെട്ടതെല്ലാം ലീഗ് തിരിച്ചുപിടിച്ചതായി നേതാക്കള്‍ അറിയിച്ചെന്ന് പരിഹാസ രൂപേണ കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ലീഗ് വിളിച്ചു ചേര്‍ത്ത മതസംഘടനാ നേതാക്കളുടെ അടിയന്തിര യോഗം പൂക്കി സര്‍ക്കാരിനെ മുക്തകണ്ഠം പ്രശംസിച്ചു. ഇതിലും വലിയൊരു അംഗീകാരം വര്‍ത്തമാന ഇന്ത്യയില്‍ മുസ്ലിം സമുദായത്തിന് വേറെ കിട്ടാനില്ലെന്ന് ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടെന്നുമായിരുന്നു ജലീലിന്റെ പരിഹാസം.

 




കൂടുതല്‍വാര്‍ത്തകള്‍.