CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 56 Seconds Ago
Breaking Now

പിണറായി വിജയനെതിരായ സിഎംആര്‍എല്‍ കേസില്‍ അന്വേഷണം തുടരാമെന്ന് ഇഡിക്ക് നിയമോപദേശം

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പിണറായി വിജയന് ഉടന്‍ പുതിയ സമന്‍സ് നല്‍കും.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ സിഎംആര്‍എല്‍ കേസില്‍ അന്വേഷണം തുടരാമെന്ന് ഇഡിക്ക് നിയമോപദേശം. ഹൈക്കോടതി വിജിലന്‍സ് എഫ്‌ഐആര്‍ റദാക്കിയിട്ടില്ല, അന്വേഷണം മാത്രമാണ് സ്റ്റേ ചെയ്തതെന്നും നിയമോപദേശത്തില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇ ഡി നിയമോപദേശം തേടിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പിണറായി വിജയന് ഉടന്‍ പുതിയ സമന്‍സ് നല്‍കും.

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ വിജിലന്‍സ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറത്തുവന്നിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. നാല് അപ്പീലുകളും ഫയലില്‍ സ്വീകരിച്ചായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

അപ്പീലില്‍ ഇ ഡിയും വിജിലന്‍സും കെ എം ഷാജഹാനും നാലാഴ്ചയ്ക്കം മറുപടി നല്‍കണം. അന്വേഷണം ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടോയെന്നും മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചോയെന്നും നടപടിക്രമങ്ങള്‍ പാലിച്ചോയെന്നും കെ എം ഷാജഹാനോട് ഹൈക്കോടതി ചോദിച്ചു. പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടായേക്കാം. അത് ഹൈക്കോടതിക്ക് ബാധകമല്ല. കോടതിയെ പഠിപ്പിക്കാന്‍ വരരുതെന്നും കെ എം ഷാജഹാനോട് ഹൈക്കോടതി പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.