CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 38 Seconds Ago
Breaking Now

അമ്മാവന്റെ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച് പുതിയ ഥാര്‍ വാങ്ങി ; 19 കാരന്‍ അറസ്റ്റില്‍

ഒരുമാസം മുന്‍പാണ് അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ വീട്ടില്‍നിന്ന് 21 പവനോളം സ്വര്‍ണം പ്രതി മോഷ്ടിച്ചത്.

അമ്മാവന്റെ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച് പുതിയ കാര്‍ വാങ്ങിയ 19-കാരന്‍ പിടിയിലായി. മഹാരാഷ്ട്രയിലെ കോലാപുര്‍ സത്താവെ ഗ്രാമത്തിലെ സമര്‍ ചവാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരുമാസം മുന്‍പാണ് അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ വീട്ടില്‍നിന്ന് 21 പവനോളം സ്വര്‍ണം പ്രതി മോഷ്ടിച്ചത്. ഗ്രാമത്തിലെ ആഭരണവില്‍പ്പനക്കാരനായ സംഗറാം ബാബസോ എന്നയാള്‍ക്കാണ് പ്രതി സ്വര്‍ണം വിറ്റത്. തുടര്‍ന്ന് ഈ പണം ഉപയോഗിച്ച് പുതിയ ഥാര്‍ വാങ്ങി. ഈ വാഹനത്തിന്റെ പൂജയ്ക്കായി അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെയും പ്രതി ക്ഷണിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

അടുത്തിടെ ഒരു ചടങ്ങിന് ധരിക്കാനായി ആഭരണങ്ങള്‍ നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം പരാതിക്കാരനായ ഉമേഷ് മാരുതി അറിഞ്ഞത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടത്. അതേസമയം, മുത്തശ്ശിയുടെ സ്വര്‍ണം നഷ്ടപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം രണ്ടുദിവസം മുന്‍പ് പൊലീസില്‍ പരാതി നല്‍കി.

മുത്തശ്ശിയുടെ സ്വര്‍ണം എടുക്കാതെ ഉമേഷിന്റെയും ഭാര്യയുടെയും സ്വര്‍ണം മാത്രം മോഷ്ടിച്ചതില്‍ പൊലീസിന് തുടക്കത്തിലേ ചില സംശയങ്ങള്‍ തോന്നിയിരുന്നു. വീട്ടുകാരെ അറിയുന്നയാള്‍ തന്നെയാകും മോഷണത്തിന് പിന്നിലെന്നും സംശയിച്ചു. ഇതിനിടെയാണ് ബന്ധുവായ 19-കാരന്‍ പുതിയ ഥാര്‍ വാങ്ങിയത് പൊലീസ് അറിഞ്ഞത്. 19-കാരന് എവിടെനിന്നാണ് ഇത്രയും പണമെന്ന് സംശയം തോന്നിയതോടെ പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്ന് പൊലീസ് ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങള്‍ വാങ്ങിയ ജ്വല്ലറി ഉടമയായ സംഗറാമിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.