CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 2 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ലീഡ്‌സ് റീജിയണല്‍ ബൈബിള്‍ കലോത്സവം ന്യൂകാസില്‍ മിഷന്‍ ഓവര്‍ ഓള്‍ ചാമ്പ്യന്മാര്‍ , മിഡില്‍സ്ബറോ ഷെഫീല്‍ഡ് മിഷനുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി

മിഡില്‍സ്ബറോ മാര്‍ത്തോമാ ശ്ലീഹാ മിഷന്‍ , ഷെഫീല്‍ഡ് സെന്റ് മറിയം ത്രേസ്യ മിഷന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായി നടന്ന ലീഡ്‌സ് റീജിയണല്‍ കലോത്സവത്തില്‍ ന്യൂകാസില്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് ദി  റോസറി  മിഷന്‍ ഓവര്‍ ഓള്‍  ചാംപ്യന്‍ഷിപ് കരസ്ഥമാക്കി .

മിഡില്‍സ്ബറോ മാര്‍ത്തോമാ ശ്ലീഹാ മിഷന്‍ , ഷെഫീല്‍ഡ് സെന്റ്  മറിയം  ത്രേസ്യ മിഷന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി . മിഡില്‍സ്ബറോ ട്രിനിറ്റി കോളേജില്‍ നടന്ന കലോത്സവം ലീഡ്‌സ് റീജിയണല്‍ കോഡിനേറ്റര്‍ റെവ ഫാ ജോജോ പ്ലാപ്പള്ളില്‍ സി എം ഐ  നടത്തിയ ബൈബിള്‍ പ്രതിഷ്ഠയോടെയാണ് ആരംഭിച്ചത് , തുടര്‍ന്ന് നടന്ന ഉത്ഘാടന സമ്മേളനത്തില്‍ ആതിഥേയ മിഷനായ മാര്‍ത്തോമാ ശ്ലീഹാ  മിഷന്‍ ഡയറക്ടര്‍  റെവ ഫാ ആന്‍ഡ്രൂസ് ചെതലന്‍ ,   റീജിയണിലെ  മറ്റ്  മിഷന്‍ ഡയറക്ടര്‍മാര്‍ ,ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ദീപം ണ് തെളിയിച്ച് ഉത്ഘാടനം നിര്‍വഹിച്ചു . തുടര്‍ന്ന് വിവിധ വേദികളിലായി നടന്ന മത്സരങ്ങളില്‍  വിവിധ മിഷനുകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരച്ചു .

റെവ ഫാ ജോസ് അന്ത്യാളം, റെവ ഫാ സജി തോട്ടത്തില്‍  റെവ ഫാ സെബാസ്റ്റ്യന്‍ നെടുംപുറത്ത് ,ഫാ ജോയല്‍ പണ്ടാരപ്പറമ്പില്‍ ,റെവ ഫാ തോമസ് വാലുമ്മേല്‍ ,റെവ ഫാ ജോം കിഴക്കേകരോട്ട് .റെവ ജോസഫ് പിണക്കാട്ട്  എന്നിവരും സന്നിഹിതരായിരുന്നു . ലീഡ്‌സ് റീജിയണല്‍ കോഡിനേറ്റര്‍ ഫാ ജോജോ പ്ലാപ്പള്ളില്‍ ,റീജിയണല്‍ ബൈബിള്‍ കലോത്സവം കോഡിനേറ്റര്‍ റെവ ഫാ ആന്‍ഡ്രൂസ് ചെ ത ലന്‍ , ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഡിനേറ്റര്‍ ജോണ്‍ കുര്യന്‍ .ജോയിന്റ് കോഡിനേറ്റര്‍ ജിമ്മിച്ചന്‍ ജോര്‍ജ് , റീജിയണല്‍ ബൈബിള്‍ കലോത്സവം കോഡിനേറ്റര്‍ ജിനു പോള്‍  എന്നിവരുടെ നേതൃത്വത്തില്‍ പാസ്റ്ററല്‍ കൌണ്‍സില്‍ ജോയിന്റ് സെക്രെട്ടറി ജോളി  മാത്യു , രൂപത പി ആര്‍ ഓ ഷൈമോന്‍ തോട്ടുങ്കല്‍ , വിമല്‍ ജോസ് ,ജെറിന്‍ ജോയ്സ് ,അലക്‌സ് ഞാവള്ളില്‍ ,നിഖില്‍ വര്‍ഗീസ് ,സോയി ജോസഫ് ,സിനി ജേക്കബ് ,അനില്‍ ജോസ് എന്നിവരുള്‍പ്പെടുന്ന വിപുലമായ കലോത്സവ കമ്മറ്റിയാണ് കലോത്സവത്തിന് നേതൃത്വം നല്‍കിയത് .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.