CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 28 Minutes 18 Seconds Ago
Breaking Now

കാര്‍ഡിഫ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി

പെരുന്നാള്‍ ശുശ്രൂഷകള്‍ക്കു ഫാ. സിറില്‍ ബി. ജോണ്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യു.കെ-യൂറോപ്പ് ഭദ്രാസനത്തിനു കീഴില്‍ വെയില്‍സില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ ആദ്യ ദേവാലയമായ കാര്‍ഡിഫ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ പ്രഥമ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി.

പെരുന്നാള്‍ ശുശ്രൂഷകള്‍ക്കു ഫാ. സിറില്‍ ബി. ജോണ്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. മാത്യു എബ്രഹാം പാലത്തിങ്കല്‍ നേതൃത്വം നല്‍കി. ഫാ. രഞ്ജു കിഴക്കയില്‍ സ്‌കറിയ സഹകാര്‍മികത്വം വഹിച്ചു.

സമീപ ഇടവകകളായ സ്വാന്‍സി ഹോളി ഇന്നസെന്റ്സ് ഓര്‍ത്തഡോക്സ് പള്ളി, ബ്രിസ്റ്റല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.