CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes 47 Seconds Ago
Breaking Now

ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ പുതിയ സെന്റർ കെന്റിലെ റാംസ്ഗേറ്റിൽ

അനേകം നാളത്തെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും ഒടുവിൽ ഇതാ ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. പോട്ട ഡിവൈൻ വചന ശുശ്രൂഷയുടെ തുടർച്ചയായി കെന്റിലെ റാംസ്ഗേറ്റിൽ ഒരു ധ്യാനകേന്ദ്രം ആരംഭിച്ചിരിക്കുന്നു. എല്ലാവരുടെയും വർഷങ്ങളായുള്ള പ്രാർഥനയും ത്യാഗവും സഹായസഹകരണങ്ങളും ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലുമാണ് ഇപ്രകാരം ഒരു ധ്യാനകേന്ദ്രം ആരംഭിക്കാൻ ഇടയായത്.

2014 മാർച്ച് 16 ഞായറാഴ്ച റാംസ്ഗേറ്റിലെ ഡിവൈൻ ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെടുന്നു. സതക് അതി രൂപതാദ്ധ്യക്ഷൻ ബഹുമാനപ്പെട്ട ആർച്ച് ബിഷപ്‌ പീറ്റർ സ്മിത്താണ് ഉദ്ഘാടകൻ. അദ്ദേഹത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ വെഞ്ചരിപ്പുകർമ്മവും അതോടനുബന്ധിച്ച് വിശുദ്ധ കുർബാനയും ക്രമീകരിച്ചിട്ടുണ്ട്. ഉച്ചതിരിഞ്ഞ് 3 മണിക്കാണ് തിരുക്കർമ്മങ്ങൾ. അന്നേ ദിവസം രാവിലെ 10 മണി മുതൽ ഇംഗ്ലീഷിലും മലയാളത്തിലും ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചനും പനക്കലച്ചനും അഗസ്റ്റിൻ വള്ളൂരാനച്ചനും ഉൾപ്പെടെ പ്രമുഖ വചന പ്രഘോഷകർ നയിക്കുന്ന കണ്‍വെൻഷനും നടത്തപ്പെടുന്നു. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകരായ ഗ്ലെൻ ആൻഡ്‌ ട്രീസ ലാ റിവ് നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

യുകെയിലെ ഇംഗ്ലീഷുകാർക്ക് നമ്മൾ മലയാളികളുടെ ധ്യാനങ്ങളും വചനശുശ്രൂഷയും പ്രചോദനമായി മാറുന്നു എന്നുള്ളത് ഇവിടുത്തെ ആത്മീയ നവോത്ഥാനത്തിന്റെ അടയാളമായി കരുതാം. നമ്മുടെ തീക്ഷ്ണതയും പ്രാർത്ഥനയും ഇവിടുത്തെ വൈദികരെയും മെത്രാൻമാരെയും വരെ വല്ലാതാകർഷിച്ചിട്ടുണ്ട്.
ഒരുമിച്ച് പ്രാർത്ഥിക്കുവാനും ദൈവത്തിന് നന്ദി പറയുവാനും ദൈവത്തെ സ്തുതിക്കാനും യുകെയിലെ പോട്ട ഡിവൈൻ മിനിസ്ട്രി ഈ അവസരത്തിൽ ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയയുന്നു.

ധ്യാനകേന്ദ്രത്തിന്റെ അഡ്രസ്:-


St. Augustines Abbey  St. Augustines Road,  Ramsgate, Kent  CT11 9PA 

കൂടുതൽ വിവരങ്ങൾക്ക്:-

തോമസ്‌ ആന്റണി :  07903719707
തോമസ്‌ ജോർജ്ജ് : 07872468499 




കൂടുതല്‍വാര്‍ത്തകള്‍.