സന്ദർലാൻഡ് : സെഹിയോൻ യു കെ ടീമിന്റെ നേതൃത്വത്തിലുള്ള ഒരാഴ്ച നീണ്ടു നില്ക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ധ്യാനം ഡാർലിംഗ്ട്ടണിൽ വച്ച് ഏപ്രിൽ 21 മുതൽ തുടക്കമാകുന്നു. അന്യമാകുന്ന വിശ്വാസ സംസ്ക്കാരത്തെ പരിപോഷിപ്പിക്കുവാനും ആത്മീയതയെ ജീവിതത്തിന്റെ ശൈലിയാക്കാനുമുള്ള സെഹിയോൻ യു കെ യുടെ സംരംഭത്തെ യു കെ യിലെ യുവ സമൂഹം ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. സ്കൂൾ ഓഫ് ഇവാൻ ജലൈസേഷൻ എന്നറിയപ്പെടുന്ന യുവ ജന പ്രസ്ഥാനം സെഹിയോൻ യു കെ യുടെ കീഴില പ്രവര്ത്തിക്കുന്ന ബഹു ഫാ സോജി ഒലിക്കൽ നേതൃത്വം നല്കുന്ന കത്തോലിക്കാ ആത്മീയ മുന്നേറ്റമാണ് .
ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന ധ്യാന ശുശ്രൂഷകൽ ഏപ്രിൽ 25 വെള്ളിയാഴ്ച ഉച്ചയോടെ അവസാനിക്കും . നോർത്ത് ഈസ്റ്റിൽ നടക്കുന്ന ആദ്യത്തെ യുവജന ധ്യാനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. 12 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൽക്കായിരിക്കും ഈയവസരത്തിൽ പ്രവേശനം ഉണ്ടായിരിക്കുക .
കൂടുതൽ വിവരങ്ങൾക്ക് :-
ഫാ സജി തോട്ടത്തിൽ :- 07852582217
മാത്യു ജോസഫ് :- 07590516672
ധ്യാന വേദി :- കാർമ്മൽ ഡിവൈൻ റിട്രീറ്റ് സെന്റർ , ഡാർലിംഗ്ട്ടണ്‍ - DL 3 9PN