സന്ദർലാൻഡ് : സന്ദര്‍ലാൻഡിന്റെ ആത്മീയ ജീവിതത്തില്‍ എന്നും മാറ്റങ്ങള്‍ക്കായി നിലകൊണ്ടിരുന്ന മലയാളി കത്തോലിക്കാ സമൂഹം സന്ദര്‍ലാൻഡ് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തങ്ങളുടെ സാന്നിധ്യവും സഹകരണവും കൊണ്ട്, ആരാധനയിലും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി എന്നും എല്ലാകാലത്തും നിറഞ്ഞു നിന്നിരുന്നു. സാംസ്കാരിക വിശ്വാസ പൈതൃകത്തെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഏപ്രിൽ 22 ശനിയാഴ്ച പരിഷ് ഡേ ആയി ആചരിച്ചു.
സന്ദർലാൻഡ് മലയാളി കത്തോലിക്ക സമൂഹം സഭയോടും സംസ്കൃതിയോടുമുള്ള തങ്ങളുടെ കൂറും ആദരവും ഏറ്റുപറഞ്ഞു. രാവിലെ 10.15 നു ആഘോഷമായ വിശുദ്ധ കുർബ്ബാനയോടെ തുടങ്ങിയ ദിവ്യബലിയിൽ യുകെ യിലെ തന്നെ പ്രഗൽഭ കലാക്കാരന്മാർ നേതൃത്വം നല്കിയ ലൈവ് കൊയർ ഭക്തി സാന്ദ്രമായ സ്വർഗ്ഗീയ നിമിഷങ്ങൾ സമ്മാനിച്ചു.
തുടർന്ന് നടന്ന ബൈബിൾ ക്വിസിൽ ഇടവകയിലെ നാല് ഫാമിലി ഗ്രൂപ്പുകളുടെ സജീവവും ആവേശവുമായ പങ്കാളിത്തത്താൽ സമ്പന്നമായി. ആവേശകരമായ ക്വിസിൽ വിജയികളായ സെന്റ് മേരീസ് ഫാമിലി ഗ്രൂപ്പിന് ടോജി ആൻഡ് ഫാമിലി സ്പോണ്‍സർ ചെയ്ത ട്രോഫിയും മലയാളി കാത്തലിക്ക് കമ്മ്യുണിറ്റി ട്രോഫിയും മറ്റനേക സമ്മാനങ്ങളും, രണ്ടാം സ്ഥാനക്കാരായ ശാലോം ഫാമിലി ഗ്രൂപ്പ് എം സി സി സന്ദർലാൻഡിന്റെ ട്രോഫിയും മറ്റു സമ്മാനങ്ങളും വിതരണം ചെയ്തു.
ആഘോഷങ്ങൾക്ക് പരിസമാപ്തിയായി സൗഹൃദ സംഗമവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. ആത്മീയ ജീവിതത്തിന്റെ ഉയരങ്ങൾ താണ്ടുന്ന സന്ദർലാൻഡ് മലയാളി കത്തോലിക്കാ സമൂഹത്തിന് നേതൃത്വം നല്കുന്നത് ബഹു. ഫാ. സജി തോട്ടത്തിലാണ്.