CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 32 Minutes 48 Seconds Ago
Breaking Now

അറിവിന്റെ സമൃദ്ധിയുമായി കാനാൻ ദേശം - ഗുഡ്നെസ് , ഡിവൈൻ ടി വി ചാനലുകളിൽ

ഗുഡ്നെസ്  , ഡിവൈൻ ടി വി ചാനലുകളിലൂടെ ബൈബിൾ റിയാലിറ്റി ഷോ കാണാൻ ദേശം പ്രക്ഷേപണം തുടരുന്നു. ആധുനിക സാങ്കേതിക വിദ്യകളോട്   കൂടിയ അവതരണവും ചോദ്യോത്തരങ്ങളുമായി ഒരു മണിക്കൂർ പ്രോഗ്രാമാണിത്‌. "അറിവാണ് സമൃദ്ധി, ബൈബിളാണ് അറിവ്" എന്നതാണ് കാനാൻ ദേശത്തിന്റെ സന്ദേശം. ലോകത്തിന്റെ ഏതു കോണിൽ നിന്നും പ്രേക്ഷകർക്ക്‌ പ്രോഗ്രാമിൽ നേരിട്ട് പങ്കെടുക്കാം. സീറോ മലബാർ സഭ അല്മായ കമ്മീഷൻ സെക്രട്ടറി ഷെവലിയാർ വിസി. സെബാസ്റ്റ്യൻ അവതാരകനും, സന്തോഷ്‌ മണിമല പ്രൊഡ്യൂസറും ആണ്.  

ഞായറാഴ്ച വൈകുന്നേരം 7.30 ന് പ്രക്ഷേപണം ചെയ്യുന്ന കാനാൻ ദേശം തിങ്കൾ രാവിലെ 7.30, ബുധൻ ഉച്ച കഴിഞ്ഞു 2.00, വെള്ളി വൈകുന്നേരം 4.00 എന്നീ ക്രമങ്ങളിലാണ് പുന:പ്രക്ഷ്പനം ചെയ്യുന്നത്. ഓരോ എപ്പിസോഡിലും സഭാപിതാക്കന്മാരും ബൈബിൾ പണ്ഡിതരും ചോദ്യങ്ങളുമായി പങ്കു ചേരുന്നു. കത്തോലിക്ക സഭയുടെ ആഗോള വളർച്ച, നവസുവിശേഷ പ്രഘോഷണങ്ങൾ, ആതുരസേവന, ആരോഗ്യ  - വിദ്യാഭ്യാസ ശുശ്രൂഷാ തലങ്ങൾ, സാമൂഹ്യ ഇടപ്പെടലുകൾ, കുടുംബ ജീവിതങ്ങൾ, വൈദീക സന്യാസിനി അല്മായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കാനാൻ ദേശം അല്മായ സഭയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.        




കൂടുതല്‍വാര്‍ത്തകള്‍.