CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 3 Minutes 54 Seconds Ago
Breaking Now

പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രയര്‍ക്കീസ് ബാവയ്ക്ക് ലിവര്‍പൂള്‍ ഇടവകയുടെ ആദരാഞ്ജലികള്‍

കാലം ചെയ്ത ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രയര്‍ക്കീസ് ബാവയുടെ ദേഹ വിയോഗത്തില്‍ യൂ കെ യിലെ ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക അനുശോചിച്ചു. 

മാര്‍ച്ച് 22 നു ശനിയാഴ്ച രാവിലെ വികാരി റവ. ഫാപീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും  തുടര്‍ന്നു ഇടവകയുടെ അനുശോചന യോഗവും നടത്തപ്പെട്ടു. ആനുശോചന യോഗത്തില്‍ ഇടവക വികാരിയോടൊപ്പം എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്നു പരിശുദ്ധ പിതാവിന്റെ നാമത്തില്‍ പ്രത്യേക ധൂപപ്രാര്‍ഥനയും അര്‍പ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.