CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 56 Minutes 30 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ ദുഖവെള്ളിയാഴ്ച പീഡാനുഭവ തിരുകര്‍മ്മങ്ങള്‍ക്കായി വൈറ്റ് നാന്‍സി മലമുകളിലേക്ക്

മാഞ്ചസ്റ്റര്‍ ; കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസികള്‍ ദുഖവെള്ളിയാഴ്ച പീഡാനുഭവ തിരുകര്‍മ്മങ്ങള്‍ക്കായി വൈറ്റ് നാന്‍സി മലമുകളിലേക്ക് .മക്ക്‌ലന്‍സ്ഫില്‍ജിലെ പ്രകൃതി രമണീയമായ വൈറ്റ് നാന്‍സിയെന്ന മലമുകളിലേക്കാണ് വിശ്വാസികള്‍ പാപ പരിഹാരം തേടി മരികുരിശും ഏന്തി നടന്നുകയറുകന്നത് .രാവിലെ 9.30ന് കുരുശിന്റെ വഴിക്ക് തുടക്കമാകും.പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് വിശ്വാസ തീവ്രതയില്‍ നടത്തുന്ന മലകയറ്റം ഏവരും ഭാഗമാകും.സഹനത്തിന്റെ വഴിത്താരകളിലൂടെ നടന്ന് ദുഖവെള്ളിയെ അന്വര്‍ത്ഥമാക്കുവാന്‍ ഏവരേയും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കന്നറ്റി വൈറ്റ് നാന്‍സിയിലേക്ക് സ്വാഗതം ചെയ്യുന്നു.അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 26ാംതിയതി ടിമ്പര്‍ലിയിലെ മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടക്കും.ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.

വര്‍ണവിസ്മയം തീര്‍ക്കുന്ന വിവിധങ്ങളായ കലാപരിപാടികള്‍ ഈസ്റ്റര്‍ പരിപാടികള്‍ക്ക് ചാരുതയേകും.




കൂടുതല്‍വാര്‍ത്തകള്‍.