CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 47 Minutes 28 Seconds Ago
Breaking Now

ത്യാഗ സ്മരണയിൽ സെന്റ്‌ ജോണ്‍സ് മാർത്തോമ്മ ഇടവകയിൽ ഭക്തി സാന്ദ്രമായ ശുശ്രൂക്ഷകൾ

സെന്റ്‌ ജോണ്‍സ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള പീഡാനുഭവ ശുശ്രൂക്ഷകൾ ആരംഭിച്ചു. നാളെ വൈകുന്നേരം 7.30 നു ബിഷപ്‌ തോമസ്‌ മാർ തിമോഥെയോസ് എപ്പിസ്കോപ്പ ശുശ്രൂക്ഷകൾക്ക് നേതൃത്വം നല്കി വചന പ്രഘോഷണം നിർവഹിക്കും. പെസഹ വ്യാഴായ്ച്ച വൈകുന്നേരം 7 നു നടക്കുന്ന ശുശ്രൂക്ഷകൾക്ക് ഡോ. ഗീവർഗീസ്‌ മാർ തിയോഡോഷ്യസ്  എപ്പിസ്കോപ്പ നേതൃത്വം നല്കും. റവ. ജോസ് പുനമടം യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴവും പെസഹ പെരുന്നാളും അനുസ്മരിച്ചു കൊണ്ട് വിശുദ്ധ കുർബാന അർപ്പിക്കും. വെള്ളിയാഴ്ച രാവിലെ 9.30 നു രാവിലെ ക്രിസ്തുവിന്റെ പീഡാനുഭവ ത്യാഗ സ്മരണയിൽ നടക്കുന്ന ഭക്തി സാന്ദ്രമായ ശുശ്രൂക്ഷകൾക്ക് റവ. ജോസ് പുനമടം നേതൃത്വം നല്കും.

ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നോർത്ത് ലണ്ടനിൽ ശ്രീ. റ്റി. സി ജോർജ് താളികല്ലുങ്കലിന്റെ ഭവനത്തിൽ സന്ധ്യ നമസ്കാരം നടക്കും. ഈസ്റ്റർ ഞായറാഴ്ച രാവിലെ 6.45 നു ഉത്ഥിതനായ കർത്താവിന്റെ അനുസ്മരണയിൽ നടക്കുന്ന ശുശ്രൂക്ഷകൾക്ക് ചർച്ച് ഓഫ് ഇംഗ്ലണ്ട് കെൻസിംഗ്ട്ടണ്‍ ബിഷപ്പ് ഡോ. പോൾ വില്യസ് നേതൃത്വം നല്കി ഈസ്റ്റർ സന്ദേശം നല്കും. അന്നേ ദിവസം വിശുദ്ധ കുർബാനയും അർപ്പിക്കും.            




കൂടുതല്‍വാര്‍ത്തകള്‍.