CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 11 Minutes 18 Seconds Ago
Breaking Now

ലിവര്‍പൂളില്‍ യുകെകെസിഎയുടെ നോര്‍ത്ത് വെസ്റ്റ് റിജിയണ്‍ ഉത്ഘാടനം ഒക്ടോബര്‍ 4ന് ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള യുകെകെസിഎയുടെ ക്‌നാനായ കൂട്ടായ്മയ്ക്ക് ഒക്ടോബര്‍ 4ന് തുടക്കം കുറിക്കുന്നു.ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ രാവിലെ 10 മണിക്ക് ദിവ്യബലിയോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും.സമൂഹ ദിവ്യബലിക്ക് ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് യൂണിറ്റുകള്‍ തമ്മിലുള്ള വടംവലിയും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലി ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കും.സമ്മേളനത്തില്‍ യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ക്ക് സ്വീകരണവും നോര്‍ത്ത് വെസ്റ്റ് റീജന്‍ പ്രസിഡന്റ് റജി മടത്തിലേട്ടിനെ ആദരിക്കുകയും ചെയ്യും.നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ എ ലെവലിനും ജിസിഎസ് ഇയ്ക്കും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് സമ്മാനവും വിതരണം ചെയ്യും.

പൊതു സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടി ലിവര്‍പൂള്‍ Keyl അംഗങ്ങള്‍ അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സോടുകൂടി തുടക്കം കുറിക്കും.തുടര്‍ന്ന് 6 യൂണിറ്റുകളില്‍ നിന്നുള്ള കുട്ടികളേയും മുതിര്‍ന്നവരുടേയും വിവിധ നൃത്ത പരിപാടികള്‍,പുരാതനപ്പാട്ട്,സ്‌ക്കിറ്റ്,മാജിക് ഷോ തുടങ്ങിയ കലാപരിപാടികള്‍ നടക്കും.

കണ്‍വെന്‍ഷന്റെ വിജയത്തിനായി സാജു ലൂക്കോസ് പാണപറമ്പില്‍ കോര്‍ഡിനേറ്ററായും ജിം ജേക്കബ്,അനൂപ് അലക്‌സ്,സാജന്‍ ചാക്കോ,ജോര്‍ജു കുട്ടി മാത്യു,കുര്യന്‍ പൂവേലില്‍,സിറിയക് ജെയിംസ് ജോസ് പടപ്പുരയ്ക്കല്‍ എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്

സാജു ലൂക്കോസ് -0741 247 8893

സമ്മേളന വേദി - BROAD GREEN INTERNATIONAL SCHOOL,HELIERS ROAD,LIVERPOOL ,LI13 4DH




കൂടുതല്‍വാര്‍ത്തകള്‍.