CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 34 Minutes 12 Seconds Ago
Breaking Now

വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഇരുപത്തൊന്‍പതാമത് ധനസഹായമായ 50,000 രൂപ അഞ്ചനയ്ക്ക് കൈമാറി

വോക്കിംഗ് കാരുണ്യയുടെ ഇരുപത്തൊന്‍പതാമത്  ധനസഹായം കൊല്ലം ജില്ലയിലെ വാളകത്തുള്ള14 വയസുകാരി  അഞ്ചന എന്ന പെണ്‍കുട്ടിയ്ക്ക്  കൈമാറി.വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍  ശശികുമാറിന്റെ  സാന്നിധ്യത്തില്‍  കൊല്ലം ജില്ലാ പഞ്ചായത്തംഗം  അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം  50.000 രൂപയുടെ ചെക്ക് അഞ്ചനയ്ക്ക് കൈമാറി. കഴിഞ്ഞ 

അഞ്ച്  വര്‍ഷത്തോളമായി ബ്ലഡ് കാന്‍സര്‍ എന്ന  മാരക രോഗത്തിനടിമയാണ് അഞ്ചന അഞ്ചനയുടെ മാതാപിതാക്കള്‍ കൂലിപണിയെടുത്താണ് മുന്ന് പെണ്മക്കള്‍ അടങ്ങുന്ന കുടുംബത്തെ പോറ്റിപുലര്‍ത്തുന്നത്. ലക്ഷം കോളനി വീട്ടില് താമസിക്കുന്ന അച്ഛന്‍ ശശി യാദവിനു മകളുടെചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ സാധിക്കുന്നില്ല . ഒരുമാസത്തെ കീമോതെറാപ്പി ക്ക് തന്നെ 10,000 രൂപയൊളം

ചെലവ് വരും. സാമ്പത്തികമായിആകെ തകര്‍ന്നിരിക്കുന്ന ഈ കുടുംബം നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന ചെറിയ സംഭാവനകള്‍ കൊണ്ടാണ് അല്പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്.അഞ്ചനയുടെ രോഗത്തെ കുറിച്ചറിഞ്ഞ വോക്കിംഗ് കാരുണ്യ സെപ്റ്റംബര്‍ മാസത്തെ ധനസഹായത്തിനായി അഞ്ചനയെ  തിരഞ്ഞെടുക്കുകയായിരുന്നു.ഈ സംരംഭത്തെ സഹായിച്ച  യു.കെയിലെ 

സന്മനസുള്ള എല്ലാസുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.