CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 46 Seconds Ago
Breaking Now

യു.കെ ശാഖായോഗത്തിന്റെ ഏഴാമത് കുടുംബയോഗം ഡിവൈസസിൽ ഉദ്ഘാടനം ജനുവരി 18 ഞായറാഴ്ച്ച.

6170-ാം നമ്പർ യു.കെ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഏഴാമത് കുടുംബ യൂണിറ്റ് 2015 ജനുവരി 18 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ഡിവൈസസിൽ ഉദ്ഘാടനം ചെയ്യും.  ശാഖാ  മാനേജിംങ്ങ് കമ്മിറ്റിയംഗം  ശ്രീ.രാജേഷ്‌ നടേപ്പള്ളി അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശാഖായോഗം പ്രസിഡൻ്റ് ശ്രീ.സുജിത് ഉദയൻ ഉദ്ഘാടനം ചെയ്യും. കുടുംബ യുണിറ്റിൻ്റെ ഉദ്ഘാടനം യൂണിയൻ കമ്മിറ്റി അംഗം ശ്രീമതി.സൗമ്യ ഉല്ലാസ് നിർവഹിക്കും. വൈസ് പ്രസിഡൻ്റ് കുമാർ സുരേന്ദ്രൻ ശാഖാമനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ലൈജു രാഘവൻ റ്റി.എസ്.സതീശൻ(ബ്രിസ്റ്റോൾ), മോഹൻ കുമാർ(ഈസ്റ്റ്‌ഹാം), സുരേഷ് തേനൂരാൻ (പൂൾ),  രഗേഷ്കുമാർ (സൌത്താംപ്ടൺ), അർജ്ജുൻ അരയകണ്ടി (വെമ്പ്ളി), വനിതാ സംഘം പ്രസിഡൻ്റ്  ശ്രീമതി.ശ്യാമള സതീശൻ, സെക്രട്ടറി ശ്രീമതി.ഹേമലത സുരേഷ് കമ്മിറ്റി അംഗം ശ്രീമതി.അജിത രാജേഷ്‌ എന്നിവർ ആശംസാ പ്രസംഗങ്ങൾ  നടത്തും. ശാഖാ പഞ്ചായത്ത്‌ കമ്മിറ്റി അംഗം ശ്രീ.രാജേഷ്‌ പൂപ്പാറ സ്വാഗതവും, ശ്രീ.സുധാകരൻ പാലാ "എസ്.എൻ.ഡി.പി. യോഗവും കുടുംബയൂണിറ്റ്"  എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയും ചെയ്യും.

 

VENUE: 1 COMBE WALK, FOLLY ROAD, 

DEVIZES, WILTSHIRE, SN102HE.

PH:07951263954




കൂടുതല്‍വാര്‍ത്തകള്‍.