സന്ദർലാൻഡ്: മലയാളികളുടെ കുടിയേറ്റ ചരിത്രത്തിനു എന്നും അതി ജീവനത്തിന്റെ ഗന്ധവും സാഹസ്സികതയുടെ മണവും ഉണ്ടായിരുന്നു. രണ്ടായിരത്തിന്റെ അവസാന പകുതിയിൽ യു.കെയിലെ മണ്ണിലേക്ക് നോർത്ത് ഈസ്റ്റിന്റെ തണുത്തുറഞ്ഞ അന്തരീക്ഷത്തിലേക്ക്, സ്വപ്‌നങ്ങൾ തേടിയുള്ള മലയാളിയുടെ യാത്രയിൽ ആതുര സേവനത്തിന്റെ ത്വരയോടെ ജീവിച്ചു ശീലിച്ച ഒരു പറ്റം നേഴ്സുമാരുടെ ഹൃദയസ്പർശമുണ്ടായിരുന്നു, അവരെ പിൻപറ്റി വന്നണഞ്ഞ ഒരു പറ്റം ജീവിതങ്ങളുണ്ടയിരുന്നു. പത്താണ്ടുകൾ പിന്നിട്ടപ്പോൾ അവർക്കു വന്ന മാറ്റം സമ്പത്തിലും ജീവിത ശൈലിയിലും പ്രതിഭലിച്ചു. 2004-ന്റെ ഒരു സായാഹ്ന്നത്തിൽ ഒരു പറ്റം മനുഷ്യ സ്നേഹികളുടെ നേതൃത്വത്തിൽ തുടങ്ങിയ തുടങ്ങിയ പ്രസ്ഥാനം അതിന്റെ കെട്ടിലും മട്ടിലും മാറ്റങ്ങൾ ഉൾക്കൊണ്ട് തന്നെ മൂല്യങ്ങളിൽ അണുവിട മാറാതെ എന്നും അഭംഗുരം ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ പത്ത് വർഷകാലം സന്ദർലാൻഡ് കൾച്ചറൽ അസോസിയേഷൻ എന്ന പേരിൽ, പ്രതികൂല അവസ്ഥകളെ തട്ടി മാറ്റി കൊണ്ട് തന്നെ ജനുവരി 10 ശനിയാഴ്ച വൈക്കുന്നേരം ആറു മണിയോടെ സന്ദർലാൻഡ് സെന്റ്.ഐഡൻസ് സ്കൂൾ ഹാള്ളിൽ തുടങ്ങുന്ന പ്രൌഡ ഗംഭീരമായ ചടങ്ങിൽ സമൂഹത്തിന്റെ വിവധ രംഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ സാന്നിധ്യത്തിൽ സമ്പന്നമാകും.
വിവിധ കലാസാംസ്‌കാരിക പരിപാടികളുടെ വർണ്ണ പൊലിമയിൽ നടക്കുന്ന സാംസ്കാരിക കൂട്ടായ്മകു നിറം ചാർത്താൻ വിഭവ സമൃധ്യമായ സ്നേഹ വിരുന്നും ഗ്രേസ് ഓർക്കസ്ട്ര സൌത്താംപ്ടൺ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ഭാരതീയ സംസ്കാരത്തിന്റെ ഭാവങ്ങൾ പേറുന്ന സ്നേഹ കൂട്ടായ്മയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.