CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 6 Minutes 37 Seconds Ago
Breaking Now

യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ പൊതുയോഗം മാർച്ച് ഏഴാം തിയതി സാലിസ്ബറിയിൽ ...

സാലിസ്ബറി : യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ 2015-2017 പ്രവർത്തന വർഷത്തിലെ ആദ്യ പൊതുയോഗം മാർച്ച്‌ എഴാം തിയതി രണ്ടു മണി മുതൽ സലിസ്ബറിയിൽ വച്ച് നടത്തപ്പെടും. പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടക്കുന്ന പൊതുയോഗത്തിൽ  ഈ പ്രവർത്തന വർഷത്തിലെ മുഴുവൻ പരിപാടികളും ആസൂത്രണം ചെയ്യുന്നതിനും നൂതന കർമ്മ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും പ്രാമുഖ്യം നൽകും.

റീജിയണൽ കലാമേള, കായികമേള, ബാഡ്മിന്റണ്‍ തുടങ്ങിയവക്ക് അതിഥ്യമേകാൻ അംഗ അസോസിയേഷനുകൾ ഇപ്പോൾ തന്നെ മുന്നോട്ട് വന്നിട്ടുള്ളത്  സ്വാഗതാർഹമാണെന്ന് ഭാരവാഹികൾ അറിയിച്ചു. 

ഏഴാം തിയതി സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന പൊതുയോഗത്തിൽ റീജിയണിലെ മുഴുവൻ അംഗ അസോസിയേഷൻ പ്രതിനിധികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ്‌ സുജു ജോസഫ്‌ അഭ്യർത്ധിച്ചു.

പൊതുയോഗ സ്ഥലത്തിന്റെ വിലാസം: Friary Hall , 114 Carmalite Way ,  SalisburySP1 2HW





കൂടുതല്‍വാര്‍ത്തകള്‍.