CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 27 Minutes 3 Seconds Ago
Breaking Now

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫാമിലി ക്ലബ് പ്രവര്‍ത്തനമാരംഭിക്കുന്നു...

ലിവർപൂളിലെ പ്രഥമ മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ( ലിമ ) യുടെ നേതൃത്വത്തി ല്‍  ഫാമിലി ക്ലബ് രൂപീകരിച് ഈ ആഴ്ച മുത ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തുടക്കം മുതല്‍ ഇന്നുവരെയും വളരെ വ്യത്യസ്ഥതയോടെ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ലിമ ഈ പുതിയ ക്രമീകരണം ലിമയോടു സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ള എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി ക്രമീകരിച്ചിരിക്കുന്നു.


കൊച്ചു കുട്ടികള്‍ മുത ല്‍ എല്ലാ പ്രായക്കാര്‍ക്കും അവരവരുടെ അഭിരുചിക്കനുസരിച്ച കലാ കായിക  പ്രോഗ്രാമുകളില്‍ പങ്കെടുക്കുവാന്നും അവരുടെ മികവു തെളിയിക്കുവാനുമുതകുന്ന രീതിയിലുള്ള  പ്രോഗ്രാമുകളായിരിക്കും  ക്രമീകരിക്കപ്പെടുക. ഇന്നത്തെ യു കെ യിലെ ജിവിത സാഹചര്യത്തില്‍ മറ്റു ടെന്‍ഷനുകള്‍ ഒന്നുമില്ലാതെ സന്തോഷത്തോടെ സൗഹ്യദപരമായി കുറച്ചു സമയം ചിലവഴിക്കാന്‍ നാമെല്ലാം ആഗ്രഹിക്കുന്ന ഒന്നാണല്ലോ. നാമെല്ലാവരും ചേര്‍ന്ന് ലിമയുടെ ഈ ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ചാല്‍ അത് നമ്മള്‍ ഉള്‍ക്കൊള്ളുന്ന ഈ സമുഹത്തില്‍, നമ്മളില്‍  തന്നെ വളരെ മാറ്റങ്ങള്‍ ഉണ്ടാക്കുവാനുതകുന്ന ഒന്നായിരിക്കും എന്നതില്‍ സംശയമില്ല.


മാര്ച് 7  ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക് ഉല്‍ഘാടനം  ചെയ്യപ്പെടുന്ന ഈ ഫാമിലി ഫ ണ്‍  ക്ലബ് തുടക്കത്തില്‍ എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ചകളില്‍ വൈകിട്ട് 4.00 മണി മുതല്‍ 7.00 മണി വരയുള്ള സമയത്തായിരിക്കും പ്രവര്‍ത്തിക്കുക.


കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്‍റ് ഷാജു ഉതുപ്പ്, :  07931591307 സെക്രട്ടറി, ജോയി അഗസ്റ്റി:- 07979188391  ട്രഷറര്‍ സബാസ്റ്റ്യന്‍ ജോസഫ് :- 07728474810

വേദിയുടെ അഡ്രസ്‌ :-All Saints church, 55 Sheil Road, Liverpool, L6 3AD




കൂടുതല്‍വാര്‍ത്തകള്‍.