CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 49 Minutes 34 Seconds Ago
Breaking Now

ഉപഹാർ - ജീവ ജീവിത സന്ദേശ യാത്രക്ക് ഡോർസെറ്റിൽ സ്വീകരണം, "ഡി.കെ.സി ചാരിറ്റീസ്" ആതിഥേയത്വം വഹിക്കും

അവയവ ദാനത്തിലൂടെ ജീവന്റെയും ജീവിതത്തിന്റെയും മഹത്വം മനുഷ്യ മനസ്സുകളിലേക്ക് പകർന്ന് കൊണ്ട് ഫാ.ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ ഉപഹാർ എന്ന സംഘടന മെയ്‌ 23 ന് ആരംഭിച്ച സന്ദേശ യാത്രക്ക് ജൂണ്‍ 5 വെള്ളിയാഴ്ച 12:30 ന് പൂൾ ഡോർസെറ്റിൽ സ്വീകരണം ഒരുക്കുന്നു. ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ജീവകാരുണ്യ വിഭാഗം "ഡി കെ സി ചാരിറ്റീസ്" ആതിധേയത്വും വഹിക്കും.

ജൂണ്‍  5 വെള്ളിയാഴ്ച ഉച്ചക്ക് 12:30 ന് പൂളിൽ എത്തി ചേരുന്ന ഉപഹാർ സംഘത്തെ കാൻഫോർഡ് ഹീത്ത് കമ്മ്യൂണിറ്റി സെന്റെറിലേക്ക് സ്വീകരിച്ച് ആനയിക്കും. ഫാ ഡേവിസ് ചിറമേൽ നല്കുന്ന ജീവ സന്ദേശത്തിനു ശേഷം ഉപഹാർ ജീവിത യാത്രയുടെയും അവയവ ദാനത്തിന്റെയും അവതരണം നടത്തും . തുടർന്ന് രജിസ്ട്രെഷൻ നടക്കും

ചടങ്ങിൽ പൂൾ നഗര സഭ കൗണ്‍സിലർമാർ, ഡോർസെറ്റ് റേസ് & എക്വലിറ്റി സംഘടനയുടെ പ്രതിനിധികൾ, കൗണ്‍സിൽ ഉദ്യോഗസ്ഥർ, മാരി ക്യുറി ഫണ്ട്‌ ചെയർ പേഴ്സണ്‍, യുക്മ പ്രതിനിധികൾ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. സന്ദേശ യാത്രയുടെ വിജയത്തിനായി ഡി കെ സി ചാരിറ്റീസ് കണ്‍വീനർ ഷിബു ശ്രീധരന്റെ നേതൃത്വത്തിൽ പന്ത്രണ്ട് അംഗ പ്രവർത്തന സമിതി അക്ഷീണം പ്രവർത്തിച്ച്‌ വരുന്നു. ജാതി മത വർണ്ണ സംഘടനകൾ വ്യത്യസമില്ലാതെ ജീവ - ജീവിത സന്ദേശയാത്ര സ്വീകരണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതിനൊപ്പം തുടർന്നും ഉപഹാറിന് പിന്തുണയേകാൻ ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ്‌ ഷിബു ഫെർണാണ്ടസ് അഭ്യർത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.