CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes Ago
Breaking Now

ജ്വാല ഇ മാഗസിന്‍ ജൂണ്‍ ലക്കം പുറത്തിറങ്ങി...............................................

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരണമായ ‘ജ്വാല’ ഇമാഗസിന്‍ ലക്കം 8 (ജൂണ്‍ 2015)പുറത്തിറങ്ങി. പുതിയ കമ്മറ്റികള്‍ നിലവില്‍ വരുന്നതുമായി ബന്ധപ്പെട്ട കാലതാമസം കാരണം ഏപ്രില്‍, മെയ് ലക്കങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ യുക്മ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്ന് ‘ജ്വാല’ പ്രസിദ്ധീകരിച്ചു കാണാത്തതിലുള്ള വേദനയും ആശങ്കയും ഇതിനകം പലയിടത്തായി പങ്കുവച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാവരുടെയും ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇനിമുതല്‍ എല്ലാ മാസവും 10 ന് ‘ജ്വാല’ ഇമാഗസിന്‍ പുറത്തിറങ്ങുന്നതായിരിക്കും. യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ശ്രീ.റെജി നന്തികാട്ട് ആയിരിക്കും ‘ജ്വാല’ യുടെ മുഖ്യ പത്രാധിപര്‍. യുക്മ സാംസ്‌കാരികവേദി മുന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീ.ജോയ് ആഗസ്തി പത്രാധിപ സമിതിയിലെ പ്രധാന അംഗം ആയി തുടരും. ‘ജ്വാല’യുടെ പ്രസിധീകരവുമായി ബന്ധപെട്ട് ബഹുമാന്യരായ വായനക്കാര്‍ കാണിച്ച താല്പര്യം ‘ജ്വാല’യുടെ ലക്കങ്ങള്‍ ഫേസ്ബുക്കിലൂടെ പരമാവധി ഷെയര്‍ ചെയ്തും,കമെന്റുകള്‍ രേഖപ്പെടുത്തിയും തുടര്‍ന്നും ഉണ്ടാകണമെന്ന് യുക്മ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ അറിയിച്ചു.നിങ്ങളുടെ കൃതികൾ കഥയോ കവിതയോ നിരുപണമോ ലേഖനമോ ആകട്ടെ ജ്വാല ഇ മാഗസിനിൽ കുടി ആസ്വാദന ലോകത്ത് എത്തുന്നതാണ് . വരും ലക്കങ്ങളിൽ കൃതികൾ വരുവാൻ ആഗ്രഹിക്കുന്നവർ jwalaemagazine@gmail .com എന്ന ഇമെയിൽ സൃഷ്ടികൾ അയച്ചു കൊടുക്കാം.

ജ്വാല’ ഇ മാഗസിന്‍ ജൂണ്‍ ലക്കം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.