ബാണ്‍സ്ലെ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ബാണ്‍സ്ലെയില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്‌സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനം.
യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിബിന്‍ രാജിന്റെ അദ്യക്ഷതയില്‍
ഞായറാഴ്ച നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഓ സി(യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബാണ്‍സ്ലെ യൂണിറ്റിനെ പ്രതിനിധീകരിച്ച് അലന്‍ ജെയിംസ് ഒവില്‍, മനോജ് മോന്‍സി തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജുല്‍ രമണന്‍ നന്ദി പ്രകാശിപ്പിച്ചു.
എ ഐ സി സിയുടെ നിര്‍ദേശപ്രകാരം യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്തിടെ നടന്ന ഐ ഓ സി - ഓ ഐ സി സി സംഘടനകളുടെ ലയനശേഷം യു കെയില്‍ പുതിയതായി രൂപീകൃതമാകുന്ന പ്രഥമ യൂണിറ്റും ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന നാലാമത്തെ യൂണിറ്റുമാണ് ബാണ്‍സ്ലെ യൂണിറ്റ്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്നവരും ബാണ്‍സ്ലെയിലെ സാമൂഹിക - സാംസ്‌കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉള്‍പ്പെട്ടതാണ് ഭാരവാഹി പട്ടിക.
സംഘടനയുടെ പ്രവര്‍ത്തനം യു കെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതല്‍ യൂണിറ്റുകള്‍ വരും ദിവസങ്ങളില്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അറിയിച്ചു.
ഭാരവാഹികള്‍:
പ്രസിഡന്റ്: ബിബിന്‍ രാജ് കുരീക്കന്‍പാറ
വൈസ് പ്രസിഡന്റ്: അനീഷ ജിജോ
ജനറല്‍ സെക്രട്ടറി: രാജുല്‍ രമണന്‍
ജോയിന്റ് സെക്രട്ടറി: വിനീത് മാത്യു
ട്രഷറര്‍: ജെഫിന്‍ ജോസ്
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:
ബിനു ജോസഫ്, അലന്‍ ജെയിംസ് ഒവില്‍, ബേബി ജോസ്, മനോജ് മോന്‍സി, ജിനു മാത്യു