CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 20 Minutes 12 Seconds Ago
Breaking Now

ബ്രിട്ടനിലേക്ക് കുടിയേറുന്നത് പണിയെടുക്കാതെ ജീവിക്കാനോ? ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ രാജ്യത്ത് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നതായി പുതിയ കണക്കുകള്‍; ഭൂരിഭാഗം പേര്‍ക്കും ജോലിയില്ല; സ്ഥിതി ഗുരുതരമെന്ന് വിമര്‍ശകര്‍

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ഭൂരിപക്ഷം കുടിയേറ്റക്കാര്‍ക്കും ജോലിയില്ലെന്നത് മുന്നോട്ട് പോകുമ്പോള്‍ പ്രതിസന്ധിയാകുമെന്ന് ക്യാംപെയിനര്‍മാര്‍

ബ്രിട്ടനിലേക്ക് കുടിയേറുന്നത് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനാണെന്ന് തെളിയിച്ചവരാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍. അവരുടെ ജീവിതം മെച്ചപ്പെടുന്നതിനൊപ്പം ബ്രിട്ടന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള സംഭാവനകളും അവര്‍ നല്‍കി. അതുകൊണ്ട് തന്നെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുമ്പോള്‍ ഇന്ത്യക്കാരായ കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ സവിശേഷമായ സ്ഥാനം ലഭിക്കുന്നത്. 

എന്നാല്‍ ഈ സല്‍പ്പേരിന് കളങ്കം തീര്‍ക്കാന്‍ അഭയാര്‍ത്ഥികളായി എത്തുന്ന ഒരു വിഭാഗം ജനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അവര്‍ രാജ്യത്ത് എത്തുന്നതും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ തന്നെ. അതിനായി കഷ്ടപ്പെടാനും, വിയര്‍പ്പൊഴുക്കാനും തയ്യാറല്ലെന്ന് മാത്രം. സൗജന്യമായി ലഭിക്കുന്ന നികുതിപ്പണം പറ്റി സസുഖം ജീവിക്കുന്നവരുടെ എണ്ണം ഒരു മില്ല്യണിലേറെ വരുമെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ തെളിയിക്കുന്നത്. 

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടി ജീവിക്കുന്ന ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ ഉണ്ടെന്ന കണക്ക് ഞെട്ടലാണ് സമ്മാനിക്കുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും ജോലിയില്ലെന്നതും സ്ഥിതി വഷളാക്കുന്നു. 2022-ല്‍ 883,470 പേരാണ് ബെനഫിറ്റുകളില്‍ ജീവിച്ചതെങ്കില്‍ കഴിഞ്ഞ മാസം ഇത് 1.26 മില്ല്യണിലേക്കാണ് വര്‍ദ്ധിച്ചത്. 

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ഭൂരിപക്ഷം കുടിയേറ്റക്കാര്‍ക്കും ജോലിയില്ലെന്നത് മുന്നോട്ട് പോകുമ്പോള്‍ പ്രതിസന്ധിയാകുമെന്ന് ക്യാംപെയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷം എംപിമാരുടെ സമ്മര്‍ഗത്തിന് വഴങ്ങിയാണ് ആദ്യമായി ഇമിഗ്രേഷന്‍ പദവിയുള്ള ആളുകള്‍ നേടുന്ന യൂണിവേഴ്‌സല്‍ ക്രെഡിറ്റിന്റെ കണക്കുകള്‍ പുറത്തുവിടുന്നത്. 

ബെനഫിറ്റുകള്‍ കൈപ്പറ്റുന്നത് അഞ്ചില്‍ നാല് പേരും, ഏകദേശം 83.6%, ബ്രിട്ടീഷ്, ഐറിഷ്, ഇമിഗ്രേഷന്‍ വിലക്കുകളില്ലാതെ യുകെയില്‍ ജീവിക്കുകയോ, ജോലി ചെയ്യുന്നരോ ആണെന്നും കണക്കുകള്‍ പറയുന്നു. ഇയു സെറ്റില്‍മെന്റ് സ്‌കീം വഴി യുകെയില്‍ താമസിക്കുന്നവരാണ് രണ്ടാമത്തെ വലിയ വിഭാഗം. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടിയ 2.7% പേരും ബെനഫിറ്റ് കൈപ്പറ്റുന്നു. 1.5% അഭയാര്‍ത്ഥികളും ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.