CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 53 Minutes 39 Seconds Ago
Breaking Now

നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ രാജ്യമാകാന്‍ ബ്രിട്ടന്‍; എല്ലാം രാഷ്ട്രീയക്കാരുടെ പിഴവ്; തിരുത്താന്‍ വോട്ടര്‍മാര്‍ റിഫോം യുകെയിലേക്ക് പോയാല്‍ കുറ്റം പറയേണ്ട! ജനസംഖ്യ കുറയ്ക്കാന്‍ ഗവണ്‍മെന്റിന് പ്ലാനില്ല?

കഴിഞ്ഞ 25 വര്‍ഷത്തില്‍ ജനസംഖ്യ 9.2 മില്ല്യണ്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്

ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധത മറയില്ലാതെ അണിയുന്ന റിഫോം യുകെ അധികാരത്തിലെത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് പിന്നില്‍ മറ്റാരുമല്ല, നിലവില്‍ ഭരണം കൈയാളുന്നവര്‍ തന്നെയെന്ന് വിമര്‍ശനം. മാറിമാറി വന്ന ഭരണകൂടങ്ങളൊന്നും ജനസംഖ്യ കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തിയിട്ടില്ല. ഇതുമൂലം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടന്‍ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ രാജ്യമായി മാറുമെന്നാണ് മുന്നറിയിപ്പ്. 

രാഷ്ട്രീയക്കാര്‍ ഇതിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തിങ്ങിനിറഞ്ഞ രാജ്യമായി ബ്രിട്ടന്‍ മാറും. ജനസംഖ്യാ വളര്‍ച്ച അഭൂതപൂര്‍വ്വമായ നിരക്കില്‍ വളരുന്നത് ഒഴിവാക്കാന്‍ ഗവണ്‍മെന്റിന് യാതൊരു പദ്ധതിയുമില്ലെന്ന് പത്തില്‍ ഏഴ് പേരും കരുതുന്നതായി ടോറി പിയര്‍ ലോര്‍ഡ് ഹോഡ്ജ്‌സണ്‍ നേതൃത്വം നല്‍കിയ വിവിധ രാഷ്ട്രീയ കക്ഷികളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 

കഴിഞ്ഞ 25 വര്‍ഷത്തില്‍ ജനസംഖ്യ 9.2 മില്ല്യണ്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒരു രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ കുതിപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. രാഷ്ട്രീയക്കാര്‍ നടപടി തട്ടിത്തട്ടി കൊണ്ട് പോകുകയാണെന്ന് ലോര്‍ഡ് ഹോഡ്ജ്‌സണ്‍ പറഞ്ഞു. പദ്ധതികള്‍ ഇപ്പോള്‍ ആരംഭിച്ചില്ലെങ്കില്‍ പിന്നീട് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് കഠിനമാകും, റിപ്പോര്‍ട്ട് വ്യക്തമാക്കി. 

അമിതസമ്മര്‍ദം നേരിടുന്ന ഹൗസിംഗ്, പബ്ലിക് സര്‍വ്വീസുകളും, നിശ്ചലമാകുന്ന വേതനങ്ങള്‍, പ്രകൃതി സമ്മര്‍ദങ്ങള്‍, തുറന്ന സ്ഥലങ്ങളുടെ നഷ്ടപ്പെടല്‍, ഭക്ഷണം, വെള്ളം എന്നിവ ലഭിക്കാനുള്ള ഭീഷണി എന്നിവയെല്ലാം ജനസംഖ്യയിലെ കുതിപ്പ് വഷളാക്കുന്നതായി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

ജനസംഖ്യ നിയന്ത്രിക്കാന്‍ ഏറ്റവും മികച്ചത് റിഫോം യുകെ ആയിരിക്കുമെന്ന് 22 ശതമാനം വോട്ടര്‍മാര്‍ കരുതുന്നതായി സര്‍വ്വെകള്‍ വെളിപ്പെടുത്തി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് ഇതിനുള്ള ശേഷിയുണ്ടെന്ന് വോട്ടര്‍മാര്‍ കരുതുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.