മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഓണാഘോഷം ഞായറാഴ്ച നടക്കും. ബാഗുളി സെന്റ്. മാര്‍ട്ടിന്‍സ് ഹാളില്‍ വൈകുന്നേരം അഞ്ച് മണി മുതലാണ് പരിപാടികള്‍. അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിയന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്ത് ഓണസന്ദേശം നല്‍കും.
കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. അസോസിയേഷന്‍ കുടുംബങ്ങള്‍ ഒരുക്കുന്ന ഓണസദ്യ ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഓണാഘോഷപരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളേയും സെക്രട്ടറി നോയല്‍ ജോര്‍ജ്ജ് സ്വാഗതം ചെയ്യുന്നു.