പൂവിളികളും പൂക്കളവും കൈകൊട്ടിപ്പാട്ടുമൊക്കെയുള്ള ഗൃഹാതുരമുണർത്തുന്ന കുട്ടിക്കാലത്തെ ഓണത്തെ അതേപടി ആവിഷ്കരിക്കാൻ ഇത്തവണയും UBMA ഒരുങ്ങുന്നു. ഇന്ന് രാവിലെ 11 മണിയോടെ ബ്രിസ്റ്റൊളിലെ സൌത്ത്മീട് കമ്മ്യുണിറ്റി സെന്ററിൽ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് തിരി തെളിയും. ഉച്ചക്ക് UBMA അംഗങ്ങൾ പാചകം ചെയ്തൊരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടിയാണ് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. മാവേലി മന്നനെ വരവേൽക്കൽ, പുലിക്കളി, സുന്ദരിക്കൊരു പൊട്ടു തൊടൽ, കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങൾ, UBMA ഡാൻസ് സ്കൂളിലെ കൊച്ചു കലാകാരികൾ അവതരിപ്പിക്കുന്ന വിവിധ നൃത്ത രൂപങ്ങൾ, ഗ്രൂപ്പ് സോങ്ങ്സ് എന്നിവയും വേദിയിലെത്തും. കൂടാതെ ഇത്തവണത്തെ ജിസിഎസ്‌സി, എ ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും നടക്കും. വൈകീട്ട് ഏതാണ്ട് 5 മണിയോടെ UBMAയുടെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾക്ക് തിരശീല വീഴും. എല്ലാ UBMA അംഗങ്ങളെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.