CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 59 Seconds Ago
Breaking Now

വേണു ഗാനത്തിന് കാതോർത്ത് ലെസ്റ്റർ മലയാളി സമൂഹം

പത്താം വാർഷിക ചടങ്ങിൽ എൽ.കെ.സിയുടെ പത്തു വർഷത്തെ സംഘടനാ നേതാക്കളെയും എല്‍.കെ.സിയുടെ താങ്ങും തണലുമായി നിന്ന സ്‌പോണ്‍സര്‍മാരേയും ചടങ്ങില്‍ ആദരിക്കുന്നു.

യുകെയിലെ മലയാളി കൂട്ടായ്മകളിലെ മുൻനിരയിൽ നിൽക്കുന്ന ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പത്താം വാർഷികത്തിന് ലെസ്റ്ററിലെ മലയാളി സംഗമത്തിന് എൽ.കെ.സി സവിനയം സമ്മർപ്പിക്കുന്ന ദശ വാർഷിക സമ്മാനമാണ് സൗമ്യ സംഗീതത്തിന്റെ അതുല്യ ഗായകൻ ജി. വേണുഗോപാൽ നയിക്കുന്ന വേണുഗീതം മെഗാ ഷോ.

തന്റെ തിരക്കാർന്ന സംഗീത സപര്യക്ക് ഒരു ചെറു ഇടവേളയിൽ യുകെയിലെ പ്രിയ സുഹൃത്തുക്കളുടെ നിർബ്ബന്ധ പൂർവ്വമായ ക്ഷണത്തിനു ഒട്ടും വൈമനസ്യം കാണിക്കാതെ മെലഡിയുടെ മാന്ത്രിക സ്പർശത്താൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയ പ്രിയ ഗായകൻ ലെസ്റ്ററിൽ എത്തുന്നത് മലയാളികളെന്നും ഗൃഹാതുരതയോടെ കാതോർക്കുന്ന പ്രിയഗാനങ്ങളുടെ ഗായകൻ എൽകെസിയുടെ പത്താം വാർഷികത്തിന് മാത്രമായാണ് എത്തുന്നതെങ്കിലും സൌത്താംപ്റ്റനിലെ പ്രശസ്തമായ സംഗീത സന്ധ്യ ഗ്രേസ് നൈറ്റിന്റെ ഏഴാം പതിപ്പിൽ പങ്കെടുക്കുവാനുള്ള ജി. വേണുഗോപാലിന്റെ ആഗ്രഹത്തിന് അദ്ദേഹത്തിന്റെ സ്പോൻസർമാരായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി സമ്മതം നൽകി കൊണ്ട് പത്താം വാർഷികത്തിൽ സഹകരണത്തിന്റെ ഒരു പുതു മാതൃകയാണ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റി യുകെ മലയാളി സമൂഹത്തിന് മുൻപിൽ ഒരുക്കിയത്.

26 നു ലെസ്റ്റർ റൗണ്ട് ഹിൽ അക്കാദമിയിൽ വൈകുന്നേരം 4 മണിക്ക് യുകെയിലെ വിവിധ കലാ-രാഷ്ട്രീയ സംഘടന രംഗത്തെ പ്രമുഖരുടെ സാനിധ്യത്തിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പത്താം വാർഷികത്തിനും വേണുഗീതത്തിനും തിരി തെളിയും.

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രശസ്ത ഗാന രചയിതാവും എൽ.കെ.സി വൈസ് പ്രസിഡന്റുമായ ശ്രീ. റോയി കാഞ്ഞിരത്താനം രചിച്ചു ജോജി കോട്ടയം സംഗീതം പകർന്ന് ജി. വേണുഗോപാൽ ആലപിച്ച കലയുടെ കാഞ്ചന തേരിൽ വന്നു കനക ചിലങ്ക തൻ സ്വര വസന്തം എന്ന അവതരണ ഗാനം ജി. വേണുഗോപാൽ ലെസ്റ്ററിലെ മലയാളി സമൂഹത്തിനു സമർപ്പിക്കുന്നു. ഒപ്പം യുകെയിലെ പ്രശസ്തരായ മലയാളി ഗായകരും തങ്ങളുടെ സ്വര മാധുരിയുമായി അരങ്ങിലെത്തുന്നു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, നിരവധി വിലപിടിച്ച സമ്മാനങ്ങളുമായി റാഫിൾ, കേരളീയ തനതു രുചിഭേദങ്ങളുമായി ഭക്ഷണ ശാലകൾ, കാർ പാർക്കിംഗ് തുടങ്ങി ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പത്താം വാർഷികം ഗംഭീരമാക്കാനുള്ള നിരവധി ഘടകങ്ങൾ അണിയറയിൽ ഒരുങ്ങുന്നു.

പത്താം വാർഷിക ചടങ്ങിൽ എൽ.കെ.സിയുടെ പത്തു വർഷത്തെ സംഘടനാ നേതാക്കളെയും എല്‍.കെ.സിയുടെ താങ്ങും തണലുമായി നിന്ന സ്‌പോണ്‍സര്‍മാരേയും ചടങ്ങില്‍ ആദരിക്കുന്നു. വേണുഗീതം കോഡിനേറ്റര്‍ അജയ് പെരുമ്പലത്ത്, പ്രസിഡന്റ് സോണി ജോര്‍ജ്ജ്, സെക്രട്ടറി ജോർജ് എടത്വാ,ട്രഷറര്‍ ഷിബു  പാപ്പന്‍, വൈസ് പ്രസിഡന്റ് റോയി കാഞ്ഞിരത്താനം, ജോ. സെക്രട്ടറി ബിന്‍സി ഷാജു, പിആര്‍ഓ അനീഷ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പത്താം വാര്‍ഷികത്തിന്റേയും വേണുഗീതത്തിന്റേയും വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

അഡ്രസ്: 

റൗണ്ട് ഗില്‍ അക്കാദമി

ലെസ്റ്റര്‍

LE48GQ

സമയം 26 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

സോണി ജോര്‍ജ്ജ് – 07877541649

ജോര്‍ജ്ജ് എടത്വാ – 07809491206

അജയ് പെരുമ്പലത്ത് – 07859320023

                




കൂടുതല്‍വാര്‍ത്തകള്‍.